കോഴിക്കോട്: ജില്ലയിലെ കൊടുവള്ളിയിൽ ലഹരിമരുന്നുമായി രണ്ട് പേർ അറസ്‌റ്റിൽ. വാവാട് വരലാട്ട് മുഹമ്മദ് ഡാനിഷ്(26), കൊടുവള്ളി കുണ്ടച്ചാലിൽ മുഹമ്മദ് ഷമീം(25) എന്നിവരാണ് പിടിയിലായത്. 250 മില്ലിഗ്രാം ഹാഷീഷ് ഓയിലും, 30 മില്ലിഗ്രാം എംഡിഎംഎയും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
വാഹന പരിശോധനയിലാണ് ലഹരി മരുന്നുമായി യാത്ര ചെയ്‌ത പ്രതികളെ പോലീസ് പിടികൂടിയത്. നെല്ലാങ്കണ്ടിയിൽ നടന്ന പരിശോധനക്കിടെ ഇവർ സഞ്ചരിച്ച സ്‌കൂട്ടറും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. അറസ്‌റ്റിലായ മുഹമ്മദ് ഡാനിഷ് പോക്‌സോ കേസിലും മറ്റും പ്രതിയാണെന്നും പോലീസ് വ്യക്‌തമാക്കി.
Read also: മുല്ലപ്പെരിയാർ അണക്കെട്ട്; മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകും








































