ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേല്‍നോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകി ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി. സാങ്കേതിക വിദഗ്‌ധരെ ഉള്‍പ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കും. മേൽനോട്ട സമിതിക്ക് അധികാരം നൽകുന്നത് സംബന്ധിച്ച് ശുപാർശ തയ്യാറാക്കാൻ ഇരു സംസ്‌ഥാനങ്ങളോടും സുപ്രീം കോടതി നിർദ്ദേശിച്ചു.
ഇതിനായി ഇരുസംസ്‌ഥാനങ്ങളും സംയുക്‌ത യോഗം ചേരണമെന്നും യോഗത്തിന്റെ മിനുട്ട്സ് ചൊവ്വാഴ്‌ച ഹാജരാക്കണമെന്നും ജസ്‌റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പുതിയ അണക്കെട്ട് സംബന്ധിച്ച തീരുമാനവും മേൽനോട്ട സമിതി ചർച്ച ചെയ്യട്ടെ എന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.
അതേസമയം, അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ നിന്ന് ഉയർത്തുന്നത് നിലവിൽ പരിഗണനയിൽ ഇല്ലെന്നാണ് കോടതി അറിയിച്ചത്. അണക്കെട്ട് സുരക്ഷിതമാണോ എന്ന് തീരുമാനിക്കേണ്ടത് ഈ രംഗത്തെ വിദ്ഗധർ ആണെന്നും കോടതി വ്യക്‌തമാക്കി.
Read Also: രാജ്യത്തെ കയറ്റുമതി വരുമാനത്തിൽ പുതിയ റെക്കോർഡ്