രാജ്യത്തെ കയറ്റുമതി വരുമാനത്തിൽ പുതിയ റെക്കോർഡ്

By Staff Reporter, Malabar News
export-india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് നിന്നുള്ള കയറ്റുമതിയുടെ വാർഷിക മൂല്യം ആദ്യമായി 40,000 കോടി ഡോളർ (ഏകദേശം 30 ലക്ഷം കോടി രൂപ) കടന്നു. ഈ സാമ്പത്തികവർഷം അവസാനിക്കാൻ 10 ദിവസം ബാക്കി നിൽക്കെയുള്ള കണക്കാണിത്. പെട്രോളിയം ഉൽപന്നങ്ങൾ, എഞ്ചിനീയറിങ്, രത്‌നം-ആഭരണം, വസ്‌ത്രം, രാസവസ്‌തുക്കൾ തുടങ്ങിയ മേഖലകളിലാണ് ഈ വർഷം കുതിപ്പുണ്ടായത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 37 ശതമാനം വർധനയാണിത്. ഇതിന് മുൻപത്തെ റെക്കോർഡ് നില 2018-19ലെ 33,000 കോടി ഡോളറാണ്. അതേസമയം ഈ വർഷം ഇതുവരെ 58,900 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്‌തു. ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലുള്ള വ്യത്യാസമായ വിദേശ വ്യാപാരക്കമ്മി 18,900 കോടി ഡോളറാണ് നിലവിൽ.

Read Also: സ്‌ത്രീ ശാക്‌തീകരണം തുടങ്ങുന്നത് അബലയല്ലെന്ന ബോധ്യത്തിൽ നിന്ന്; കെ സച്ചിദാനന്ദൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE