കോഴിക്കോട്: ജില്ലയിലെ നാദാപുരം കല്ലാച്ചിയിൽ രണ്ടര വയസുകാരനെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ മുതൽ കാണാതായ കുട്ടിയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്നും കണ്ടെത്തിയത്. നാദാപുരം കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ജിഷ മോൾ അഗസ്റ്റിന്റെയും ആലക്കോട് കരുവൻഞ്ചാൽ ചമ്പനാനിക്കൽ സുജിത്ത് സെബാസ്റ്റ്യന്റെയും ഇളയ മകൻ ജിയാൻ സുജിത്താണ് മരിച്ചത്.
കല്ലാച്ചി പയന്തോങ്ങിൽ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സിന് സമീപത്തെ കുളത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് കുഞ്ഞിനെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് വടകര സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read also: അജയ് മിശ്രയെ പുറത്താക്കണം; യുപിയിലെ ബിജെപി നേതാവ്

































