കണ്ണൂർ: കടലിൽ തിരയിൽപ്പെട്ട് രണ്ട് യുവാക്കളെ കാണാതായി. അഴീക്കോട് മീൻകുന്ന് കടൽത്തീരത്താണ് സംഭവം. വാരം വെളിയന്നൂർ വെള്ളോറ ഹൗസിൽ പ്രിനീഷ് (27), പട്ടാനൂർ കൊടോളിപ്രം ആനന്ദ നിലയത്തിൽ ഗണേഷ് (28) എന്നിവരെയാണ് കാണാതായത്. ഇന്ന് വൈകീട്ട് നാലുമണിക്കാണ് സംഭവം.
പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുത്ത ശേഷം കടലിൽ നീന്തുന്നതിനിടെ ഇരുവരും തിരയിൽപ്പെടുകയായിരുന്നു. കരയിൽ ഉണ്ടായിരുന്നവരും പരിസര വാസികളുമാണ് അഗ്‌നിരക്ഷാ സേനയെയും പോലീസിനെയും വിവരമറിയിച്ചത്. മുങ്ങൽ വിദഗ്‌ധർ ഉൾപ്പടെ എത്തി തിരച്ചിൽ നടത്തുകയാണ്. കടലിൽ ശക്‌തമായി തിരയടിക്കുന്നുണ്ട്.
Most Read| ശുഭാംശു ശുക്ളയുടെ ബഹിരാകാശ യാത്ര ജൂൺ എട്ടിന്; ഇന്ത്യയ്‌ക്ക് നിർണായകം