അബുദാബി: യുഎഇയില്‍ 1,522 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയതായി നടത്തിയ 2,63,784 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്.
ചികിൽസയിൽ ആയിരുന്ന 1,485 പേര് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയപ്പോൾ ആറ് മരണവും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു. നിലവില്‍ 20,114 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,53,284 കോവിഡ് കേസുകളാണ് യുഎഇയില്‍ റിപ്പോർട് ചെയ്തത്. ഇവരില്‍ 6,31,294 പേര് രോഗമുക്തി നേടി. അതേസമയം രാജ്യത്തെ കോവിഡ് മരണസംഖ്യ 1,876 ആണ്.
Read Also: കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ അശാസ്ത്രീയം; ഐഎംഎ







































