അബുദാബി: യുഎഇയില്‍ ഇന്ന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3498 പേര്‍ക്ക്. 2478 രോഗമുക്തി നേടിയിട്ടുണ്ടെന്നും ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16 കോവിഡ് മരണങ്ങളും റിപ്പോര്‍ട് ചെയ്യപ്പെട്ടു.
രാജ്യത്ത് ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 3,85,160 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,77,537 പേർ ഇതുവരെ രോഗമുക്തി നേടി. അതേസമയം 1198 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട് ചെയ്യപ്പെട്ടു.
നിലവില്‍ യുഎഇയിൽ 6425 രോഗബാധിതരാണ് ഉള്ളത്.
ഇതുവരെ 3.02 കോടിയിലധികം പരിശോധനകളാണ് യുഎഇയിലുടനീളം പൂർത്തിയാക്കിയത്. ഇതിൽ 1,87,176 കോവിഡ് പരിശോധനകൾ 24 മണിക്കൂറിനിടെ മാത്രം നടത്തിയതാണ്.
Read Also: സംഘടനകൾക്ക് ഇടയിൽ ഭിന്നത; ടിക്കായത്തിന് സംയുക്ത കിസാൻ മോർച്ചയുടെ മുന്നറിയിപ്പ്







































