അബുദാബി : പഠനത്തിൽ മികവ് പുലർത്തുന്ന ഹൈസ്കൂൾ വിദ്യാർഥികൾക്കും ഗോൾഡൻ വിസ നൽകാൻ തീരുമാനിച്ച് യുഎഇ. ഇതോടെ വാർഷിക പരീക്ഷയിൽ 95 ശതമാനം മാർക്ക് നേടുന്ന മലയാളികൾ ഉൾപ്പടെയുള്ള വിദ്യാർഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും 10 വർഷത്തെ ഗോൾഡൻ വിസ ലഭിക്കും.
വ്യവസായികൾ, ഡോക്ടർമാർ തുടങ്ങി വിവിധ മേഖലകളിൽ ഉള്ള വിദഗ്ധരായ ആളുകൾക്കാണ് ഇതുവരെ യുഎഇയിൽ ഗോൾഡൻ വിസ നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പഠനത്തിൽ മികവ് പുലർത്തുന്ന ഹൈസ്കൂൾ വിദ്യാർഥികൾക്കും ഗോൾഡൻ വിസ നൽകാൻ തീരുമാനിച്ചത്.
രാജ്യത്തിനകത്തും പുറത്തുമുള്ള സർവകലാശാലകളിൽ പഠനത്തിൽ മികവ് പുലർത്തുന്ന, 3.75 ശതമാനം പോയിന്റ് നേടുന്ന വിദ്യാർഥികൾക്കും ഗോൾഡൻ വിസ നൽകുമെന്ന് യുഎഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Read also : വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാക്കൾക്ക് എതിരെ കേസ്








































