വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാക്കൾക്ക് എതിരെ കേസ്

By Trainee Reporter, Malabar News
police case in kalppatta
Ajwa Travels

വയനാട്: വ്യാജ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാക്കൾക്കെതിരെ കേസ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് എതിരെയാണ് യുവാക്കൾക്കെതിരെ പുൽപ്പള്ളി പോലീസ് കേസെടുത്തത്. വ്യാജ വാറ്റിനായി കൂട്ടത്തല്ല് എന്ന പേരിലാണ് യുവാക്കൾ വീഡിയോ പോസ്‌റ്റ് ചെയ്‌തത്‌. പുൽപ്പള്ളി വണ്ടിക്കടവ് സ്വദേശികളായ യൂജിൻ ജോസ് (21), ടിജെ ടിനു(22), കെബി റോബിൻ (22), അനീഷ് ചന്ദ്രൻ (24), ഇവി വിഷ്‌ണു (23), ശ്രീക്കുട്ടൻ രമേശൻ(22), എംവി അബിൻ(22), സിറ്റി രാഹുൽ (22) എന്നിവർക്കെതിരെയാണ് കേസ്.

ഒരു സംഘം ആളുകൾ വ്യാജ വാറ്റുകാരോട് മദ്യം ആവശ്യപ്പെടുകയും തുടർന്ന് ലഭിക്കാതായപ്പോൾ തമ്മിൽ തല്ലുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. മദ്യം തന്നില്ലെങ്കിൽ വീഡിയോ പോലീസിനെ കാണിക്കണമെന്നും, പണി കൊടുക്കണമെന്നും പറഞ്ഞ് നിരവധി പേരാണ് സാമൂഹ മാധ്യമങ്ങളിൽ മറുപടിയുമായി എത്തിയത്. സംഭവം സത്യമാണെന്ന് കരുതി നിരവധി പേരാണ് വീഡിയോ പങ്കുവെച്ചത്.

യൂട്യൂബ് ചാനലിൽ വൈറലാകാനാണ് വീഡിയോ പോസ്‌റ്റ് ചെയ്‌തതെന്നും ഇതിൽ മറ്റൊരു ഉദ്ദേശം ഇല്ലെന്നും യുവാക്കൾ പോലീസിനോട് പറഞ്ഞു. വ്യാജ വാറ്റിനെതിരെ സമൂഹ മനസാക്ഷിയെ ഉണർത്തുകയാണ് വീഡിയോയിലൂടെ ലക്ഷ്യമിട്ടതെന്നും യുവാക്കൾ പറഞ്ഞു.

Read Also: കൊച്ചി നാവികസേനാ ആസ്‌ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ച നിലയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE