വെട്ടേറ്റ് ചികിൽസയിലിരുന്ന നാല് വയസുകാരൻ കൊല്ലപ്പെട്ടു; പ്രതി ജിതേഷിനെ അറസ്‌റ്റ് ചെയ്‌തു

പ്രതി ജിതേഷും ജയപ്രകാശും ബിസിനസ് പങ്കാളികളായിരുന്നു. ബിസിനസിലുണ്ടായ തര്‍ക്കമാണ് ജയപ്രകാശിന്റെ ഭാര്യയെയും കുഞ്ഞിനേയും അക്രമിക്കാൻ കാരണമായത്. രണ്ടു ദിവസം മുൻപുണ്ടായ സംഭവത്തിൽ ഗുരുതര പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ തുടരവേയാണ് മരണത്തിന് കീഴടങ്ങിയത്.

By Central Desk, Malabar News
4 year old boy was being treated for cuts was killed; Accused Jitesh arrested
Ajwa Travels

വയനാട്: രണ്ടു ദിവസം മുൻപ് അയൽവാസിയുടെ വെട്ടേറ്റ നാല് വയസുകാരൻ കൊല്ലപ്പെട്ടു. മേപ്പാടി നെടുമ്പാലപറമ്പിൽ ജയപ്രകാശിന്റെ മകൻ ആദിദേവ് (4) ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയിൽ തുടരവേയാണ് കു‍ഞ്ഞ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്. വ്യക്‌തി വിരോധം മൂലമാണ് ജയപ്രകാശിന്റെ കുടുംബത്തെ അയല്‍വാസി ആക്രമിച്ചത്. ജയപ്രകാശിന്റെ ഭാര്യ അനിലക്കും കുഞ്ഞിനുമാണ് വെട്ടേറ്റത്. പരുക്കേറ്റ ഉടന്‍ കുഞ്ഞിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു.

പരിക്ക് ഗുരുതരം ആയതിനാൽ ഇവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കുഞ്ഞിനേയും കൊണ്ട് അങ്കണ വാടിയിലേക്ക് പോകും വഴിയാണ് ആക്രമണം നടന്നത്. ജിതേഷും ജയപ്രകാശും ബിസിനസ് പങ്കാളികളായിരുന്നു. ബിസിനസിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്.

സംഭവത്തിൽ അയൽവാസിയായ ജിതേഷിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ജിതേഷിനെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നെടുമ്പാല പള്ളിക്കവല അം​ഗനവാടിക്ക് സമീപത്ത് വെച്ച് വാക്കത്തികൊണ്ട് വെട്ടിയാണ് കുട്ടിയെ പരിക്കേൽപ്പിച്ചത്. അമ്മ അനിലക്ക് പരുക്കേറ്റിരുന്നെങ്കിലും ഗുരുതരമല്ല.

Most Read: സര്‍ക്കാര്‍ ഓഫീസുകളിലെ മോദി ചിത്രങ്ങള്‍ നീക്കംചെയ്യാൻ ആവശ്യപ്പെട്ട് എഎപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE