അബുദാബി : കോവിഡ് പിസിആർ പരിശോധനക്ക് യുഎഇയിൽ പരിശോധന നിരക്ക് കുറച്ചു. 85 ദിർഹമായിരുന്ന പരിശോധനാ നിരക്ക് 65 ദിർഹമാക്കിയാണ് കുറച്ചത്. അബുദാബി ആരോഗ്യവകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പിള്‍ ശേഖരിക്കന്നതിനും ടെസ്റ്റിനും ഉള്‍പ്പെടെ ഒരു പിസിആര്‍ പരിശോധനക്ക് ആകെ 65 ദിര്‍ഹമായിരിക്കും നിരക്കെന്നാണ് അബുദാബി ഹെല്‍ത്ത് അതോറിറ്റിയുടെ അറിയിപ്പില്‍ പറയുന്നത്.
പൊതു-സ്വകാര്യ മേഖലകളിലെ നിരവധി ആശുപത്രികളില്‍ പിസിആര്‍ പരിശോധന നടത്തിവരുന്നുണ്ട്. ഇതിന് പുറമേ അബുദാബിയില്‍ വിവിധയിടങ്ങളിലായി ഡ്രൈവ് ത്രൂ ടെസ്റ്റിങ് സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവിൽ രാജ്യത്തെ അഞ്ച് മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ വാക്സിനെടുക്കാത്തവര്‍ക്ക് എല്ലാ 14 ദിവസത്തിലൊരിക്കലും പിസിആർ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഗതാഗതം, ആരോഗ്യം എന്നിവക്ക് പുറമേ ലോണ്ട്രി, ബ്യൂട്ടി സലൂണ്‍, ഹെയര്‍ ഡ്രസിങ് അടക്കമുള്ള എല്ലാ വ്യക്തിഗത സേവന വിഭാഗങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്.
കൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ വാക്സിനെടുക്കാത്ത ആളുകളും രണ്ടാഴ്ചയിലൊരിക്കല്‍ പിസിആര്‍ പരിശോധന നടത്തണമെന്നത് നിർബന്ധമാണ്. ഒപ്പം തന്നെ വാക്സിനേഷന് പൂര്‍ത്തീകരിച്ചവര്‍ മാസത്തിലൊരിക്കലും പിസിആര്‍ പരിശോധന നടത്തിയിരിക്കണം. ഈ പരിശോധനകളുടെ എല്ലാം ചിലവ് ജീവനക്കാര്‍ തന്നെയാണ് വഹിക്കേണ്ടത്. അതിനാൽ തന്നെ ഇപ്പോൾ പരിശോധന നിരക്കിൽ ഇളവ് വരുത്തിയിരിക്കുന്നത് രാജ്യത്തെ ജനങ്ങൾക്ക് ഗുണം ചെയ്യും.
Read also : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗ ഭീതി; കേരളവും ഭയപ്പെടണം






































