പെരിയ : എൽഡിഎഫ് ഉദുമ മണ്ഡലം സ്‌ഥാനാർഥി സിഎച്ച് കുഞ്ഞമ്പു പുല്ലൂർ-പെരിയ പഞ്ചായത്തിൽ പര്യടനം നടത്തി. ചാലിങ്കാലിൽനിന്ന് തുടങ്ങി കുറുമ്പാല, തട്ടമ്മൽ, പുല്ലൂർ, ഉദയനഗർ, മധുരമ്പാടി, ഇട്ടമ്മൽ, കാഞ്ഞിരിയടുക്കം, പുളിക്കാൽ, അമ്പലത്തറ സ്നേഹാലയം, ഇരിയ, പെരിയ എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്.
എൻഡോസൾഫാൻ വിഷയത്തിൽ ആദ്യമായി കോടതിയെ സമീപിച്ച പെരിയയിലെ ലീലാകുമാരിയമ്മ, സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനുമായ കളിയങ്ങാനം ഗാന്ധി കൃഷ്‌ണൻ നായർ എന്നിവരുടെ വീടുകളിലെത്തി കുടുംബാംഗങ്ങളോട് വോട്ടഭ്യർഥിച്ചു.
Also Read: കൽപറ്റയിലെ സ്‌ഥാനാർഥി നിർണയം; പ്രതിഷേധവുമായി കിസാൻ കോൺഗ്രസ്







































