മോസ്‌കോ: റഷ്യയ്‌ക്ക് നേരെ ഡ്രോൺ ആക്രമണവുമായി യുക്രൈൻ. ആക്രമണത്തിൽ റഷ്യയിലെ സോച്ചിയിലെ എണ്ണ സംഭരണ ശാലയിൽ വൻ തീപിടിത്തമുണ്ടായി. യുക്രൈന്റെ ഡ്രോൺ എണ്ണ സംഭരണ ശാലയിലെ കൂറ്റൻ ഇന്ധന ടാങ്കുകളിലൊന്നിൽ പതിച്ചതായും ഇതാണ് തീപിടിത്തത്തിന് കാരണമായതെന്നുമാണ് റിപ്പോർട്.
2000 ക്യൂബിക് മീറ്റർ സംഭരണ ശേഷിയുള്ള ഇന്ധന ടാങ്കിനാണ് തീപിടിച്ചത്. അപകടത്തിന് പിന്നാലെ സോച്ചിയിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. റയാസാൻ, പെൻസ തുടങ്ങിയ നഗരങ്ങൾ ലക്ഷ്യമിട്ടും യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയതായാണ് റഷ്യ ആരോപിക്കുന്നത്.
യുക്രൈൻ കഴിഞ്ഞ രാത്രി മുതൽ തൊടുത്തുവിട്ട 93 ഡ്രോണുകൾ പ്രതിരോധിച്ചതായി റഷ്യ അവകാശപ്പെടുന്നു. ഇതിൽ 60 എണ്ണവും തടുത്തത് കരിങ്കടലിന് മുകളിൽ വച്ചാണെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, മികോലെയ്‌വിൽ റഷ്യയുടെ മിസൈൽ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റതായാണ് യുക്രൈൻ ആരോപിക്കുന്നത്.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി