ദുബായ്: അണ്ടര്‍-19 ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെ നാല് വിക്കറ്റിന് കീഴടക്കിയ ഇന്ത്യ രണ്ടാം ജയവുമായി സെമിയിലെത്തി. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാന് ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ ഹര്‍നൂര്‍ സിംഗാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ജയം അനിവാര്യമായ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇന്ന് തോറ്റിരുന്നങ്കിൽ ടൂർണമെന്റിൽ നിന്ന് ഇന്ത്യ പുറത്താവുമായിരുന്നു.
സ്കോര്‍: അഫ്ഗാനിസ്ഥാന് 50 ഓവറില്‍ 259-4, ഇന്ത്യ 48.2 ഓവറില്‍ 262-6. മൂന്ന് കളികളില്‍ ഇന്ത്യയുടെ രണ്ടാം ജയമാണിത്. ആദ്യ മൽസരത്തില്‍ യുഎഇയെ 154 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ കഴിഞ്ഞ മൽസരത്തില്‍ പാകിസ്ഥാനോട് തോറ്റിരുന്നു.
അഫ്ഗാന് വേണ്ടി സുലൈമാന്‍ സഫി(73), ഇജാസ് അഹമ്മദ് അഹ്മദാസി (83) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. രാജ് ബാവ (43), കൗശല്‍ താംബെ (35) എന്നിവരുടെ ഇന്നിംഗ്സുകൾ ഇന്ത്യൻ നിരയിൽ നിർണായകമായി.
Read Also: ഒമൈക്രോൺ; സംസ്ഥാനത്ത് രാത്രി യാത്രാ നിയന്ത്രണം, ആൾക്കൂട്ടവും പാടില്ല









































