ഒമൈക്രോൺ; സംസ്‌ഥാനത്ത് രാത്രി യാത്രാ നിയന്ത്രണം, ആൾക്കൂട്ടവും പാടില്ല

By Staff Reporter, Malabar News
Kerala_night curfew
Representational Image
Ajwa Travels

തിരുവനന്തപുരം: ഒമൈക്രോണ്‍ രോഗവ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ കേരളത്തില്‍ രാത്രിയാത്രാ നിയന്ത്രണം. ന്യൂയര്‍ ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്‌ച മുതല്‍ ഞായര്‍ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാത്രി പത്ത് മുതല്‍ പുലര്‍ച്ച് അഞ്ച് മണിവരെയാണ് നിയന്ത്രണം. കടകള്‍ രാത്രി 10 മണിക്ക് അടയ്‌ക്കണം. ആള്‍ക്കൂട്ടവും അനാവശ്യയാത്രകളും അനുവദിക്കില്ല.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പുതുവൽസര ആഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകൾ, ക്ളബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അൻപത് ശതമാനമായി തുടരുന്നതാണ്.

പുതുവൽസര ആഘോഷത്തോട് അനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ളിക് പാർക്കുകൾ തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്‌ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്‌ഥരുടെ പിന്തുണയോടെ സെക്‌ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പോലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി നിയോഗിക്കുവാനുമാണ് തീരുമാനം.

Read Also: ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച റസ്‌റ്റോറന്റുകൾക്ക് എതിരെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE