ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച റസ്‌റ്റോറന്റുകൾക്ക് എതിരെ നടപടി

By Staff Reporter, Malabar News
Bahrain-covid-restrictions
Representational Image
Ajwa Travels

മനാമ: ബഹ്റൈനില്‍ കോവിഡ് നിബന്ധനകളും മുന്‍കരുതല്‍ നടപടികളും ലംഘിക്കുന്ന വ്യാപാര സ്‌ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി. ഒരാഴ്‌ചയ്‌ക്കിടെ നാല് റസ്‌റ്റോറന്റുകള്‍ ഇത്തരത്തില്‍ അടച്ചുപൂട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലസ്‌ഥാനത്തും വടക്കന്‍ ഗവര്‍ണറേറ്റുകളിലും ക്രിസ്‌തുമസ്‌ ആഘോഷങ്ങളുടെ ഭാഗമായി മുന്‍കരുതലുകളില്‍ അയവ് വരുത്തിയ സ്‌ഥാപനങ്ങള്‍ക്ക് എതിരെയാണ് നടപടി.

അടച്ചുപൂട്ടിയവയ്‌ക്ക് പുറമെ 22 റസ്‌റ്റോറന്റുകളിലും കഫേകളിലും ആരോഗ്യ സുരക്ഷാ നിബന്ധനകള്‍ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവയ്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. ശനിയാഴ്‌ച മാത്രം 128 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ആരോഗ്യ, ആഭ്യന്തര, വാണിജ്യ, ടൂറിസം മന്ത്രാലയങ്ങള്‍ സഹകരിച്ചാണ് പരിശോധന നടത്തുന്നത്. നിരവധി റസ്‌റ്റോറന്റുകള്‍ക്കും കഫേകള്‍ക്കുമെതിരെ നടപടിയെടുത്തിട്ടുണ്ട്. ഇതിന് പുറമെ 11 മെന്‍സ് സലൂണുകളും രണ്ട് വിമണ്‍സ് സലൂണുകളും ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

Read Also: ഡിയോരമ ഫിലിം ഫെസ്‌റ്റിവൽ; ജോജുവിന് മികച്ച നടനുള്ള പുരസ്‌കാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE