തൊഴിൽ, താമസ രേഖകൾ ശരിയാക്കൽ; സമയപരിധി ഇന്ന് അവസാനിക്കും

ശരിയായ താമസ രേഖകൾ ഇല്ലാതെയും നേരത്തെ പിൻവലിച്ച ഫ്‌ളെക്‌സി പെർമിറ്റുകളുമായി ഇപ്പോഴും തുടരുന്നവരും ഉൾപ്പടെ തങ്ങളുടെ ജോലിയും താമസവും നിയമവിധേയമാക്കി മാറ്റണമെന്ന് ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ആവശ്യപ്പെട്ടു.

By Trainee Reporter, Malabar News
Malabar-News_ behrain news
Representational Image
Ajwa Travels

മനാമ: ബഹ്‌റൈനിൽ കാലാവധി കഴിഞ്ഞതും സാധുതയില്ലാത്തതുമായ താമസ, തൊഴിൽ രേഖകളുമായി താമസിക്കുകയും ജോലി ചെയ്യുന്നതുമായ പ്രവാസികൾക്ക്, അവ ശരിയാക്കാൻ അനുവദിച്ചിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കും. ശരിയായ താമസ രേഖകൾ ഇല്ലാതെയും നേരത്തെ പിൻവലിച്ച ഫ്‌ളെക്‌സി പെർമിറ്റുകളുമായി ഇപ്പോഴും തുടരുന്നവരും ഉൾപ്പടെ തങ്ങളുടെ ജോലിയും താമസവും നിയമവിധേയമാക്കി മാറ്റണമെന്ന് രാജ്യത്തെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ആവശ്യപ്പെട്ടു.

കാലാവധി കഴിഞ്ഞതും സാധുതയില്ലാത്തതുമായ താമസ, തൊഴിൽ രേഖകളുമായി രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും ഫ്‌ളെക്‌സി പെർമിറ്റുകൾ എടുത്തിരുന്നവർക്കും ബഹ്റൈനിലെ ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാമിൽ രജിസ്‌റ്റർ ചെയ്‌ത്‌ താമസവും തൊഴിലും നിയമാനുസൃതമാക്കാൻ അവസരമുണ്ട്. രേഖകൾ ശരിയാക്കാൻ അനുവദിച്ചിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, രാജ്യവ്യാപക പരിശോധനകൾക്ക് വരും ദിവസങ്ങളിൽ തുടക്കം കുറിക്കും.

നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നുവെന്ന് കണ്ടെത്തുന്നവർക്ക് എതിരെ നിയമ നടപടികളും നാടുകടത്തൽ ഉൾപ്പടെയുള്ള മറ്റു നടപടികൾ സ്വീകരിക്കുമെന്നാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നൽകുന്ന മുന്നറിയിപ്പ്. രാജ്യത്തെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടതോ നിയമവിരുദ്ധമായ ജോലികളുമായി ബന്ധപ്പെട്ടതോ ആയ ഏത് വിവരങ്ങളും www.Imra.bh എന്ന വെബ്സൈറ്റിൽ രജിസ്‌റ്റർ ചെയ്‌ത്‌ കൊണ്ടോ അല്ലെങ്കിൽ 17506055 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട് ചെയ്യണമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

Most Read: ചട്ടലംഘനം; ആറ് കഫ് സിറപ്പ് നിർമാതാക്കളുടെ ലൈസൻസ് റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE