ന്യൂഡെൽഹി: യുഎസ് പ്രതിരോധ സെക്രട്ടറി ജനറൽ ലോയ്ഡ് ജെ ഓസ്റ്റിന്റെ ഇന്ത്യാ സന്ദർശനം തുടരുന്നു. ഇന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായും ശേഷം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തും. ഇന്നലെയാണ് ഓസ്റ്റിൻ ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷം മൂന്ന് ദിവസത്തേക്ക് ഇന്ത്യയിലേക്ക് വന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി ഓസ്റ്റിൻ വെള്ളിയാഴ്ച രാത്രി കൂടിക്കാഴ്ച നടത്തി.ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചയിൽ അദ്ദേഹം ഉറപ്പുനൽകിയിരുന്നു.
സായുധ ഡ്രോണുകൾ സ്വന്തമാക്കൽ, മേക്ക് ഇൻ ഇന്ത്യക്ക് പിന്തുണ നൽകൽ തുടങ്ങി നിരവധി വിഷയങ്ങളും ചർച്ചയായി. ചൈനയെ പ്രതിരോധിച്ച് ഇന്തോ പസഫിക് മേഖലയിലെ സമാധാനം, സ്ഥിരത, അഭിവൃദ്ധി എന്നിവക്കായുള്ള പങ്കാളിത്തം മെച്ചപ്പെടുത്തുകയാണ് സന്ദർശന ലക്ഷ്യം.
അതേസമയം റഷ്യയിൽനിന്ന് എസ്-400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തെ എതിർത്ത് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ രംഗത്ത് വന്നു. ഭരണകൂടത്തിന് ഇക്കാര്യത്തിലുള്ള എതിർപ്പ് ഇന്ത്യയെ അറിയിക്കാൻ യുഎസ് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റ് ചെയർമാൻ ബോബ് മെനൻഡസ്, യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന് നിർദേശം നൽകിയതായാണ് സൂചന.
Read Also: രാജ്യത്ത് കോൺഗ്രസിനേക്കാൾ വർഗീയമായ മറ്റൊരു പാർട്ടിയില്ല; കേന്ദ്ര കൃഷിമന്ത്രി







































