രാജ്യത്ത് കോൺഗ്രസിനേക്കാൾ വർഗീയമായ മറ്റൊരു പാർട്ടിയില്ല; കേന്ദ്ര കൃഷിമന്ത്രി

By Team Member, Malabar News
narendra singh tomar
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് കോൺഗ്രസിനേക്കാൾ വർഗീയമായ മറ്റൊരു പാർട്ടി ഇല്ലെന്ന ആരോപണവുമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. കോൺഗ്രസിന്റെ ഗർഭപാത്രത്തിലാണ് രാജ്യത്ത് അഴിമതി ജനിച്ചതെന്നും, അസമിലും കേരളത്തിലും പശ്‌ചിമ ബംഗാളിലുമൊക്കെ വർഗീയ ശക്‌തികളുമായാണ് കോൺഗ്രസ് സഖ്യം ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. അസമിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്‌.

ഇന്ത്യൻ മണ്ണിൽ കോൺഗ്രസിനേക്കാൾ വലിയ വർഗീയ പാർട്ടി വേറെയില്ലെന്ന് വ്യക്‌തമാക്കിയ മന്ത്രി അതിന് കാരണമായി കേരളത്തിലെ കോൺഗ്രസ്-മുസ്‌ലിം ലീഗ് സഖ്യവും, അസമിലെ കോൺഗ്രസ് ബദറുദ്ദീൻ അജ്മലുമായുള്ള സഖ്യവും ചൂണ്ടിക്കാട്ടുന്നു. വർഗീയ ശക്‌തികളുമായി സഖ്യമുണ്ടാക്കിയ ശേഷമാണ് ഇവർ മതനിരപേക്ഷയെ പറ്റി സംസാരിക്കുന്നതെന്നും, അതിനാൽ തന്നെ ഇവർക്ക് മതനിരപേക്ഷതയെ പറ്റി സംസാരിക്കാൻ യോഗ്യതയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്ത് ഒരു വശത്തു മതനിരപേക്ഷതയെ പറ്റി സംസാരിച്ച ശേഷം മറുവശത്ത് ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. അസമിലെ ജനത അവരുടെ സഖ്യത്തെപ്പറ്റി മനസിലാക്കുന്നില്ലെന്നാണ് കോൺഗ്രസ് കരുതുന്നതെന്നും, എന്നാൽ അവർക്ക് കാര്യങ്ങളറിയാമെന്നും തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അസമിൽ കഴിഞ്ഞ 5 വർഷങ്ങളായി സമാധാനവും സുരക്ഷയും വികസനവും നൽകിയ ബിജെപിയിലുള്ള വിശ്വാസം ജനങ്ങൾ കൈവെടിയില്ലെന്നും കേന്ദ്ര കൃഷിമന്ത്രി വ്യക്‌തമാക്കി.

Read also : ശബരിമലയിൽ സിപിഎം ഒഴുക്കുന്ന കണ്ണീർ വെറുതെയാകും; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE