ഹോർമുസിന് സമീപം യുഎസ് ബോംബാക്രമണം; മിസൈൽ കേന്ദ്രങ്ങൾ തകർത്തു

അന്താരാഷ്‌ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാന്റെ ക്രൂയിസ് മിസൈലുകളെ നശിപ്പിക്കാനാണ് ഈ സൈനിക നീക്കമെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്‌താവനയിൽ വ്യക്‌തമാക്കി.

By Senior Reporter, Malabar News
Israel-Iran Conflict
Israel-Iran Conflict (Image Courtesy: Hindustan Times)
Ajwa Travels

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായുള്ള ആദ്യഘട്ട നീക്കമെന്ന നിലയിൽ, ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ ശക്‌തമായ ബോംബാക്രമണം നടത്തി യുഎസ്. ഏകദേശം 2268 കിലോഗ്രാം ഭാരമുള്ള, ഭൂമിക്കടിയിലേക്ക് തുളച്ചുകയറാൻ ശേഷിയുള്ള ഡീപ് പെനട്രേറ്റർ ബോംബുകളാണ് ഇറാന്റെ തീരപ്രദേശങ്ങളിലെ ഒളിത്താവളങ്ങളെ ലക്ഷ്യംവെച്ച് പ്രയോഗിച്ചത്.

അന്താരാഷ്‌ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാന്റെ ക്രൂയിസ് മിസൈലുകളെ നശിപ്പിക്കാനാണ് ഈ സൈനിക നീക്കമെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്‌താവനയിൽ വ്യക്‌തമാക്കി. അമേരിക്കയും ഇസ്രയേലും തങ്ങളുടെ രാജ്യത്തിനുമേൽ നടത്തുന്ന യുദ്ധത്തിന് തിരിച്ചടിയായാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത്.

ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന ഈ നിർണായക പാതയിലെ ഉപരോധം ആഗോള തലത്തിൽ ഊർജ വില കുതിച്ചുയരാനും സമുദ്ര ഗതാഗതം തടസപ്പെടാനും കാരണമായി. ഈ സാഹചര്യത്തിലാണ് കടലിടുക്കിൽ തടസങ്ങൾ നീക്കി കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ സൈനിക നടപടി അനിവാര്യമാണെന്ന തീരുമാനത്തിലേക്ക് അമേരിക്ക എത്തിയത്.

ഹോർമുസിലെ സൈനിക നീക്കത്തിൽ സഹകരിക്കാനുള്ള പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനം നാറ്റോ ഉൾപ്പടെയുള്ള സഖ്യകക്ഷികൾ തള്ളിക്കളഞ്ഞിരുന്നു. തങ്ങൾ നാറ്റോയെ ഇത്രയധികം സഹായിച്ചിട്ടും ഒരു മൈൻ സ്വീപ്പർ പോലും അയക്കാൻ സഖ്യകക്ഷികൾ തയ്യാറാകാത്തതിൽ ട്രംപ് കടുത്ത അമർഷവും പ്രകടമാക്കിയിരുന്നു.

സഖ്യകഷികളുടെ പിന്തുണ ലഭിക്കാത്തതിൽ അതൃപ്‌തിയുണ്ടെങ്കിലും യുദ്ധത്തിന്റെ ഉത്തരവാദിത്തം താൻ ഒറ്റയ്‌ക്ക് ഏറ്റെടുക്കാൻ തയ്യാറാണെന്ന് ട്രംപ് വ്യക്‌തമാക്കി. ഇറാനിൽ നിന്നുള്ള ഭീഷണിയെ കുറിച്ച് തനിക്കുള്ള ഒരു തോന്നലിന്റെ അടിസ്‌ഥാനത്തിലാണ്‌ ഈ യുദ്ധപാത തിരഞ്ഞെടുത്തതെന്നും തന്റെ മനസ് പറയുന്നത് അനുസരിച്ചു മാത്രമേ ഇത് അവസാനിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

Most Read| പരിശീലന ക്ളാസ് ഗുണമായി; സിപിആർ നൽകി യുവതിയെ രക്ഷിച്ച് അമൃതയും ഷിംനയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE