അബുദാബി: പൊതുസ്‌ഥലങ്ങളിൽ പ്രവേശിക്കുന്നതിന് വാക്‌സിനേഷൻ നിർബന്ധമാക്കി അബുദാബി. വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് ഷോപ്പിങ് മാളുകളിലടക്കം പ്രവേശനാനുമതി. ഇക്കാര്യം അധികൃതർ നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്.
അൽ ഹൊസ്‌ൻ മൊബൈൽ ആപ്പിൾ ഗ്രീൻ സ്‌റ്റേറ്റസ് ഉള്ളവർക്കേ പ്രവേശനം അനുവദിക്കൂ. വാക്‌സിൻ സ്വീകരിച്ചവർ നെഗറ്റീവ് ആണെന്ന് ഉറപ്പാക്കുന്നതോടെയാണ് സ്‌റ്റേറ്റസ് പച്ചയാകുന്നത്. 30 ദിവസം കൂടുംതോറും പിസിആർ പരിശോധന നടത്തണം. 16 വയസിൽ താഴെയുള്ളവർക്ക് പരിശോധന നടത്താതെ തന്നെ ഗ്രീൻ സ്‌റ്റേറ്റസ് ലഭിക്കും. വാക്‌സിൻ സ്വീകരിച്ചിട്ടില്ലാത്തവരുടെ സ്‌റ്റേറ്റസ് ചാര നിറത്തിലായിരിക്കും കാണപ്പെടുക. ഇവർക്ക് പ്രവേശനാനുമതി ഉണ്ടായിരിക്കില്ല.
ഷോപ്പിങ് മാളുകൾ, ജിംനേഷ്യം, കായികപരിപാടികൾ, വിനോദകേന്ദ്രങ്ങൾ, റസ്‌റ്റോറന്റുകൾ എന്നിവിടങ്ങളിൽ അടക്കം പ്രവേശിക്കണമെങ്കിൽ ഗ്രീൻ സ്‌റ്റേറ്റസ് നിർബന്ധമാണ്. അതേസമയം, സെപ്‌റ്റംബർ ഒന്ന് മുതൽ ഒമാനിലും വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമാകും പ്രവേശനാനുമതിയെന്ന് അധികൃതർ അറിയിച്ചു.
Also Read: ഇന്ത്യക്കാർക്കുള്ള യുഎഇ നിയന്ത്രണങ്ങൾക്ക് അവസാനം; വിസ കഴിഞ്ഞവർക്കും പ്രതീക്ഷ