ഇന്ത്യക്കാർക്കുള്ള യുഎഇ നിയന്ത്രണങ്ങൾക്ക് അവസാനം; വിസ കഴിഞ്ഞവർക്കും പ്രതീക്ഷ

By News Desk, Malabar News
Representational Image
Ajwa Travels

അബുദാബി: യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്കുള്ള എല്ലാ നിയന്ത്രണങ്ങളും ഈ മാസം അവസാനിക്കുമെന്ന് പ്രതീക്ഷ. ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ അമൻ പുരിയാണ് ഇക്കാര്യം അറിയിച്ചത്.

വാക്‌സിൻ സ്വീകരിക്കാത്തവരടക്കം എല്ലാ റസിഡൻസ് വിസക്കാർക്കും ദുബായിലേക്ക് പ്രവേശന അനുമതിയുണ്ട്. എന്നാൽ, യുഎഇയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച് മാത്രമേ അബുദാബി, റാസൽഖൈമ, ഷാർജ എന്നീ വിമാനത്താവളങ്ങളിൽ പ്രവേശിക്കാനാകൂ. ഈ നിയന്ത്രണം നിലനിൽക്കുന്നതിനാൽ ദുബായ് ഒഴികെയുള്ള എമിറേറ്റുകളിലെ വിസക്കാർ ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും മടങ്ങാനാകാത്ത സാഹചര്യമാണുള്ളത്.

ഈ പശ്‌ചാത്തലത്തിലാണ് ഈ മാസം അവസാനത്തോടെ നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ അറിയിച്ചത്. ആറ് മാസത്തിലധികം നാട്ടിൽ കഴിയുന്നവർക്കും വിസ കാലാവധി കഴിഞ്ഞവർക്കും ദുബായ് ഒഴികെ മറ്റ് എമിറേറ്റുകളിലേക് മടങ്ങുന്നതിന് തടസമുണ്ട്. ഇക്കാര്യത്തിലും യുഎഇ സർക്കാർ അനുഭവപൂർണമായ തീരുമാനമെടുക്കും എന്നാണ് പ്രതീക്ഷ.

ഒക്‌ടോബർ ഒന്നിന് ദുബായ് എക്‌സ്‌പോ തുടങ്ങാനിരിക്കെ സന്ദർശക വിസയിലുള്ളവർക്കും പ്രവേശനം അനുവദിക്കും എന്നത് ജോലി തേടുന്നവർക്കടക്കം സഹായകരമാകും.

Also Read: അഫ്‌ഗാൻ രക്ഷാദൗത്യം പുനഃരാരംഭിച്ച് യുഎസ്‌; താലിബാന് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE