കലാപഭൂമിയായി ഫ്രാൻസ്; നേരിടാൻ കർഫ്യൂ, ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം

പ്രതിഷേധങ്ങൾ അടിച്ചമർത്താനുള്ള ശ്രമങ്ങൾക്കിടെ തൊഴിലാളി യൂണിയനുകൾ നവംബർ അഞ്ചിന് രാജ്യവ്യാപക സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

By Senior Reporter, Malabar News
France Riots
ഫ്രാൻസിൽ നടന്ന പ്രതിഷേധത്തിൽ നിന്ന് / Image Courtesy: BBC

പാരിസ്: ജീവിതച്ചെലവ് വർധിക്കുന്നതിലും സർക്കാർ നയങ്ങളിലും പ്രതിഷേധിച്ച് ഫ്രാൻസിൽ ജനകീയ പ്രക്ഷോഭം തുടരുന്നു. പ്രതിഷേധം വ്യാപിച്ചതോടെ പ്രമുഖ നഗരങ്ങളിൽ ആവശ്യമെങ്കിൽ കർഫ്യൂ ഏർപ്പെടുത്താൻ പ്രധാനമന്ത്രി സെബാസ്‌റ്റ്യൻ ലെകോർനു പ്രാദേശിക അധികാരികൾക്ക് നിർദ്ദേശം നൽകി. ഇതിനോടകം 2400 പേരെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയിലെ മോശം സാഹചര്യങ്ങൾക്കും ജോലിസ്‌ഥലത്തെ അവസ്‌ഥകൾക്കും പോലീസിന്റെ കടുത്ത നടപടികൾക്കുമെതിരെ വിദ്യാർഥികൾ ആരംഭിച്ച പ്രതിഷേധമാണ് പിന്നീട് വൻ ജനകീയ പ്രക്ഷോഭമായി മാറിയത്. തൊഴിലാളികൾ, കർഷകർ, പെൻഷനേഴ്‌സ്, യെല്ലോ വെസ്‌റ്റ് പ്രസ്‌ഥാനത്തിന്റെ അനുഭാവികൾ എന്നിവരടക്കം പ്രക്ഷോഭത്തിൽ അണിനിരന്നു.

ആഴ്‌ചകളായി തുടരുന്ന പ്രതിഷേധം കലാപമായതോടെ പാരിസിൽ മാത്രം 400ഓളം വ്യാപാര സ്‌ഥാപനങ്ങൾ ആക്രമിക്കപ്പെട്ടു. സ്‌കൂളുകൾ അടച്ചെങ്കിലും പാരിസിലെ ലൂവ്ര് ഗാലറി, സയൻസസ് പോ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാർഥി പ്രതിഷേധം ശക്‌തമാണ്. പ്രതിഷേധങ്ങൾ അടിച്ചമർത്താനുള്ള ശ്രമങ്ങൾക്കിടെ തൊഴിലാളി യൂണിയനുകൾ നവംബർ അഞ്ചിന് രാജ്യവ്യാപക സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, അക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആദ്യന്തര മന്ത്രി ലൊറന്റ് നൂനെസ് സമർപ്പിച്ച രാജിക്കത്ത് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ നിരസിച്ചതായാണ് വിവരം. ഇന്റലിജൻസ് വിഭാഗത്തിന്റെ പരാജയമാണ് കലാപം രൂക്ഷമാക്കിയതെന്നാണ് പ്രസിഡണ്ടിന്റെ വാദം. 60,000 പോലീസ് നിരത്തിലിറങ്ങിട്ടും കലാപം നിയന്ത്രിക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചു.

ഇന്ധനവില കുറയ്‌ക്കുന്നതിന് പെട്രോൾ, ഡീസൽ ലഭ്യത ഉറപ്പാക്കാൻ മാക്രോ കുവൈത്തിലേക്ക് പുറപ്പെട്ടു. അതേസമയം, സുരക്ഷാ സേനയുടെ തയ്യാറെടുപ്പുകളിലെ വീഴ്‌ച ചൂണ്ടിക്കാട്ടി വിവിധ നഗരങ്ങളിലെ മേയർമാർ വിശദീകരണം ആവശ്യപ്പെട്ടു. പൊതുസേവന മേഖലയുടെ തകർച്ചയ്‌ക്കെതിരെ ഇറ്റലിയിലെ മിലാനിലും വലിയ പ്രതിഷേധങ്ങൾ നടന്നു.

ഇറ്റലിയിലെ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദ്ദേശം

ഇറ്റലിയിലെ ഇന്ത്യൻ പൗരർ ജാഗ്രത പാലിക്കണമെന്നും ആൾക്കൂട്ടമുള്ള സ്‌ഥലങ്ങൾ ഒഴിവാക്കണമെന്നും റോമിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. സഹായം ആവശ്യമുള്ളവർ എംബസി ഓഫീസുമായും മിലാനിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലുമായും ബന്ധപ്പെടണമെന്നും നിർദ്ദേശം നൽകി.

അതേസമയം, പാരിസിൽ ഇന്ത്യൻ സമയം നാളെ രാത്രി 12.30ന് നടക്കുന്ന യുവേഫ ചാംപ്യൻസ് ലീഗ് ഫുട്‍ബോൾ മൽസരത്തിന് മാറ്റമുടിനാകില്ലെന്ന് അധികൃതർ അറിയിച്ചു. ചാംപ്യൻസ് ലീഗിൽ നിൽവിലെ ജേതാക്കളായ ഫ്രഞ്ച് ക്ളബ് പിഎസ്‌ജിയും സ്‌പാനിഷ്‌ ക്ളബ് ബാർസിലോണയും തമ്മിൽ പിഎസ്‌ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ദേ പ്രിൻസിലാണ് മൽസരം. കർശന സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു.

Most Read| ട്രെയിനിൽ കയറിയാൽ ഡിസിപ്ളിൻ വേണം, ഇല്ലേൽ പണികിട്ടും; 1000 രൂപ പിഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE