കോട്ടയം: മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെ പാമ്പുകടിയേറ്റ് വാവ സുരേഷ് ഗുരുതരാവസ്ഥയിൽ. കോട്ടയം ജില്ലയിലെ കുറിച്ചി നീലംപേരൂരിൽ വച്ചാണ് പാമ്പുകടിയേറ്റത്. തുടർന്ന് ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാമ്പിനെ പിടികൂടിയ ശേഷം ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തുന്നതിന് 10 മിനിറ്റ് മുൻപ് ബോധം നഷ്ടപ്പെടുകയും, നാഡിമിടിപ്പ് 20ലേക്ക് താഴുകയും ചെയ്തിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രണ്ടാഴ്ചക്ക് മുൻപ് തിരുവനന്തപുരം പോത്തൻകോട് വച്ചുണ്ടായ വാഹനാപകടത്തിൽ വാവ സുരേഷിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന സുരേഷ് തുടർന്ന് വീണ്ടും പാമ്പ് പിടുത്തത്തിൽ സജീവമായതിന് പിന്നാലെയാണ് ഇപ്പോൾ പാമ്പുകടിയേൽക്കുന്നത്.
Read also: പൊതുയോഗങ്ങളിൽ 1000 പേർക്ക് പങ്കെടുക്കാം; ഇളവുകളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ







































