പൊതുയോഗങ്ങളിൽ 1000 പേർക്ക് പങ്കെടുക്കാം; ഇളവുകളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

By Team Member, Malabar News
Vice Presidential election on August 6
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ 5 സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇളവുകൾ പ്രകാരം ഇനിമുതൽ 1000 പേർ വരെ പങ്കെടുക്കുന്ന പൊതുയോഗങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.

ഹാളുകൾക്കുള്ളിൽ വച്ച് 500 പേർ വരെ പങ്കെടുക്കുന്ന യോഗങ്ങൾക്കും, ഗ്രൗണ്ടുകളിൽ 1000 പേർ വരെ പങ്കെടുക്കുന്ന യോഗങ്ങൾക്കുമാണ് അനുമതി നൽകിയിരിക്കുന്നത്. കൂടാതെ വീടുകളിൽ കയറിയുള്ള പ്രചാരണത്തിന് 20 പേർക്കും പങ്കെടുക്കാവുന്നതാണ്.

എന്നാൽ കോവിഡ് പശ്‌ചാത്തലത്തിൽ റോഡ് ഷോകൾക്കും, സൈക്കിൾ റാലികൾക്കും ഏർപ്പെടുത്തിയിരുന്ന വിലക്ക് തുടരും. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായും, സംസ്‌ഥാന ചീഫ് സെക്രട്ടറിമാരുമായും നടത്തിയ ചർച്ചകൾക്ക്  ശേഷമാണ് ഇളവുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്.

Read also: പി രാജീവിനും കോടിയേരിക്കും അവകാശലംഘന നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE