പി രാജീവിനും കോടിയേരിക്കും അവകാശലംഘന നോട്ടീസ്

By News Desk, Malabar News
Notice of infringement to P Rajeev and Kodiyeri
Ajwa Travels

തിരുവനന്തപുരം: ലോകായുക്‌ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്‌താവന നടത്തിയ നിയമമന്ത്രി പി രാജീവ്, സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ എന്നിവർക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. മന്ത്രിയുടെ പ്രസ്‌താവനയും കോടിയേരിയുടെ ലേഖനവും ചൂണ്ടിക്കാട്ടി മാത്യു കുഴൽനാടൻ എംഎൽഎ സ്‌പീക്കർക്ക് നൽകിയ പരാതിയിലാണ് നടപടി.

ലോകായുക്‌ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്‌താവനയിലാണ് നോട്ടീസ്. ലോകായുക്‌ത നിയമത്തിലെ ഏതെങ്കിലും വ്യവസ്‌ഥകൾ ഭരണഘടനാ വിരുദ്ധമാണെന്ന വിധി കോടതികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നിരിക്കെ, പ്രസ്‌തുത നിയമത്തിനെതിരെ മന്ത്രി പി രാജീവ്‌ 25, 26 തീയതികളിൽ മാദ്ധ്യമങ്ങളോട് പൊതു പ്രസ്‌താവന നടത്തിയിരുന്നു.സമാനരീതിയിലുള്ള വാദഗതികൾ ഉന്നയിച്ചുകൊണ്ട് കോടിയേരി ബാലകൃഷ്‌ണൻ ഈ മാസം 28ന് ദേശാഭിമാനി ദിനപത്രത്തിൽ ലേഖനവും എഴുതിയിട്ടുണ്ട്. ഇതിനെതിരെയാണ് മാത്യു കുഴൽനാടൻ രംഗത്തെത്തിയത്.

Also Read: ലോകായുക്‌തക്ക് എതിരായ ആരോപണം; കെടി ജലീലിനെതിരെ കോടതിയലക്ഷ്യ ഹരജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE