കൊച്ചി: സർവകലാശാല വിസിമാർ രാജിവെക്കണമെന്ന ഗവർണറുടെ ഉത്തരവ് വിസിമാർ തള്ളി. കേരളത്തിലുള്ള 9 സർവകലാശാല വൈസ് ചാൻസലർമാർ ഇന്നു രാവിലെ 11.30നകം രാജിവെക്കണമെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ്‌ഖാന്റെ ഉത്തരവ്.
ചരിത്രത്തിലെ തന്നെ അസാധാരണമായ ഗവർണറുടെ ഈ ഉത്തരവിൽ 6 സർവകലാശാല വൈസ് ചാൻസലർമാർ ഗവർണർക്ക് ‘ ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കും’ എന്ന മറുപടി നൽകി. 3 സർവകലാശാല വിസിമാർ മറുപടി നൽകിയിട്ടില്ല.
അതേസമയം, സർക്കാർ സർവീസിലെ ജീവനക്കാരനടക്കമുള്ള ഒരാളെയും നോട്ടിസ് കൊടുക്കാതെ, അവർക്കു പറയാനുള്ളതു കേൾക്കാതെ പിരിച്ചു വിടാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി നിലപാട് എടുത്തിരുന്നു. സാമാന്യ നീതി പോലും നിഷേധിക്കുന്ന അമിതാധികാര പ്രവണത അനുവദിച്ചു കൊടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മാസങ്ങളായി നീളുന്ന ഗവർണർ-സർക്കാർ വടംവലിയുടെ ഭാഗമാണ് വിസിമാർ രാജിവെക്കണമെന്ന ഗവർണറുടെ ഉത്തരവ്. വിഷയത്തിൽ വിസിമാർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഇന്ന് വൈകിട്ടുതന്നെ പ്രത്യേക സിറ്റിങ് നടത്തി വാദം കോടതി കേൾക്കും. വൈകിട്ട് നാലുമണിക്ക് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ വിഷയം പരിഗണിക്കുക.
Most Read: ആര്യന്‍ഖാന്‍ കേസ്: എന്‍സിബിയുടെ ക്രമക്കേട് വ്യക്‌തമാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്







































