പത്തനംതിട്ട: പാർട്ടിയും ജനങ്ങളും ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റാൻ കഠിനമായി പരിശ്രമിക്കുമെന്ന് നിയുക്‌ത ആരോഗ്യമന്ത്രി വീണാ ജോർജ്. “മന്ത്രിസഭയുടെ ഭാഗമായത് വലിയ ഉത്തരവാദിത്വമായി കരുതുന്നു. ഉത്തരവാദിത്വം നിറവേറ്റാൻ ജാഗ്രതയോടെ കഠിനമായി പരിശ്രമിക്കും. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വം, വെല്ലുവിളികൾ ആയാലും അത് ഏറ്റെടുത്തുകൊണ്ട് പൂർണമായും നിറവേറ്റും”- വീണാ ജോർജ് പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും വീണ വ്യക്‌തമാക്കി.
കേരളത്തിൽ മന്ത്രിയാകുന്ന ആദ്യത്തെ മാദ്ധ്യമ പ്രവർത്തക എന്ന നേട്ടം കൂടി വീണാ ജോർജിനുണ്ട്. മാദ്ധ്യമ പ്രവര്‍ത്തകയായി ടെലിവിഷന്‍ ചാനലുകളില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു വീണയുടെ അപ്രതീക്ഷിതമായ രാഷ്‌ട്രീയ പ്രവേശനം. ആറൻമുള മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളിൽ ദീർഘ വീക്ഷണത്തിന്റെയും, ഇച്ഛാശക്‌തിയുടെയും ഫലമായി തുടർച്ചയായ രണ്ടാം ജയം നേടി. കോൺഗ്രസിന്റെ കെ ശിവദാസൻ നായരെ 19,003 വോട്ടിനു തോൽപിച്ചാണ് ഇത്തവണത്തെ വിജയം.
Read also: വാക്‌സിൻ സ്വീകരിച്ചത് ഗസ്‌റ്റ് ഹൗസിൽ വെച്ച്; ക്രിക്കറ്റ് താരം കുൽദീപിനെതിരെ അന്വേഷണം







































