തിരുവനന്തപുരം : ചികിൽസയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് വീട്ടുകാരെ ഫോണിലൂടെ ബന്ധപ്പെടുന്നതിന് പുതിയ പദ്ധതി. ‘വീട്ടുകാരെ വിളിക്കാം’ എന്ന പേരിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പദ്ധതി ഇപ്പോൾ പ്രവർത്തന സജ്ജമായത്. ഇതിന്റെ ഉൽഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിര്‍വഹിച്ചിരുന്നു.
7994771002, 7994771008, 7994771009, 7994331006, 9567771006 എന്നീ നമ്പരുകളിലൂടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് വീട്ടുകാരെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കും. എസ്എംഎസ് അയക്കാനും വിളിക്കാനും ഇതിലൂടെ കഴിയും. കൂടാതെ ബുക്ക് ചെയ്യുന്ന വീട്ടുകാരെ വൈകുന്നേരം 3 മുതല്‍ 5 മണി വരെ തിരികെ വിളിക്കുന്നതാണ്.
Read also : പാകിസ്ഥാനിൽ ഭീകരാക്രമണം; അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു







































