കോഴിക്കോട്: ദേശീയപാതയിൽ വെങ്ങളം ജങ്ഷന് സമീപം വാഹനം പാർക്ക് ചെയ്യുന്നത് അപകട ഭീതി സൃഷ്‌ടിക്കുന്നു. ദീർഘ ദൂര ലോറികളാണ് അപകടഭീഷണി ഉയർത്തും വിധം ഇവിടെ പാർക്ക് ചെയ്യുന്നത്. റോഡിൽ നിന്നിറക്കാതെയാണ് മിക്ക ലോറികളും പാർക്കു ചെയ്യുന്നത്. ഇതുകാരണം മറ്റു വാഹനങ്ങൾക്ക് സുഗമമായി യാത്രചെയ്യാൻ കഴിയാത്ത അവസ്‌ഥയാണ്. ലോറികൾ വരിയായി നിർത്തിയിടുന്നത് കാരണം എതിരെനിന്ന് വാഹനങ്ങൾ വരുന്നത് കാണാനും കഴിയില്ല.
ലോറിജീവനക്കാർ വാഹനത്തിൽ നിന്നിറങ്ങി റോഡിന്റെ മധ്യത്തിലൂടെ നടക്കുന്നതും അപകട സാധ്യത കൂട്ടുന്നു. വെങ്ങളം ജങ്ഷന് സമീപം ഹോട്ടലുകൾ ഉളളതുകാരണമാണ് ലോറികൾ ഇവിടെ നിർത്തുന്നത്. പാതയോരത്തേക്ക് ഇറക്കാതെ റോഡിൽ തന്നെയാണ് ലോറികൾ ഏറെയും നിർത്തിയിടുന്നത്. പല ദീർഘദൂര ലോറിക്കാരും വിശ്രമിക്കാൻ ഇടം കണ്ടെത്തുന്നതും ഇവിടെയാണ്. ഇവിടെ നോ പാർക്കിങ് ബോർഡുകൾ സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും യാതൊരു പ്രയോജനവുമില്ല.
Most Read: കല്ലേക്കാട് ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട യുവാവ് മരിച്ചു; ഒരാളെ കാണാനില്ല





































