റാഞ്ചി: ജാര്‍ഖണ്ഡില്‍ നടന്ന ദേശീയ ഗുസ്‌തി ചാമ്പ്യന്‍ഷിപ്പിനിടെ ഗുസ്‌തി താരത്തിന്റെ മുഖത്തടിച്ച് ബിജെപി എംപി. ദേശീയ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡണ്ട് കൂടിയായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗാണ് പരസ്യമായി ഗുസ്‍തി താരത്തിന്റെ മുഖത്തടിച്ചത്. രണ്ടുതവണ ഗുസ്‍തി താരത്തിന്റെ മുഖത്തടിക്കുന്നതിന്റെയും പിടിച്ചുതള്ളുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
റാഞ്ചിയിലെ ഷഹീദ് ഗണ്‍പത് റായ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന അണ്ടര്‍-15 ദേശീയ ഗുസ്‌തി ചാമ്പ്യന്‍ഷിപ്പിന്റെ ഉൽഘാടന വേദിയില്‍വെച്ചായിരുന്നു സംഭവം.
JHARKHAND:
Fresh shocker from the BJP!
BJP MP & Wrestling Federation of India President, Brij Bhushan Sharan Singh slaps young wrestler on stage.
Can a public servant (BJP MP) manhandle the common man? What message the BJP is sending to the country? pic.twitter.com/EwQ4LR1FAE
— Gururaj Anjan (@Anjan94150697) December 18, 2021
പ്രായപരിധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ച് മൽസരത്തില്‍ നിന്ന് സംഘാടകര്‍ താരത്തെ അയോഗ്യനാക്കിയിരുന്നു. ഇക്കാര്യത്തില്‍ എംപിയോട് പരാതി പറയാനാണ് താരം വേദിയിലേക്ക് കയറിയത്. എന്നാല്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന താരത്തിന്റെ നിരന്തരം അഭ്യര്‍ഥന എംപി നിഷേധിക്കുകയും താരത്തിന്റെ മുഖത്ത് അടിക്കുകയുമായിരുന്നു.
Read also: കെ-റെയില്‍ നിലപാട്; തരൂരിനെതിരെ യൂത്ത് കോണ്‍ഗ്രസ്