തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കും. അന്വേഷണം വിജിലന്‍സിന് വിട്ട് നല്‍കി സര്‍ക്കാരാണ് ഉത്തരവിറക്കിയത്. പദ്ധതിയില്‍ പ്രാഥമിക അന്വേഷണമാണ് വിജിലന്‍സ് നടത്തുക. റെഡ് ക്രസെന്റുമായി ലൈഫ് മിഷന്‍ നടത്തിയ എല്ലാ ഇടപാടുകളും വിജിലന്‍സ് അന്വേഷിക്കും. നാലേകാല്‍ കോടി രൂപ കമ്മീഷന്‍ കൈപറ്റിയെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷനായി തിരഞ്ഞെടുത്ത ഭൂമി ഫ്ലാറ്റ് നിര്‍മ്മാണത്തിന് അനുയോജ്യമല്ലായെന്ന പരാതിയും, നിര്‍മ്മാണത്തിന് ഗുണനിലവാരമില്ലെന്ന ആക്ഷേപവും വിജിലന്‍സ് അന്വേഷിക്കും.
Read more: ലൈഫ് മിഷന്‍; മുഖ്യമന്ത്രിക്കും എ.സി മൊയ്‌തീനുമെതിരെ പരാതിയുമായി അനില്‍ അക്കര
റെഡ് ക്രസന്റുമായുള്ള ലൈഫ് മിഷന്‍ കരാറിന് സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്ന്, കേന്ദ്ര ആഭ്യന്തര വകുപ്പും വിദേശകാര്യ മന്ത്രാലയവും നേരത്തെ അറിയിച്ചിരുന്നു. ലൈഫ് മിഷനില്‍ വിവാദങ്ങള്‍ കനക്കുന്നതിനിടയിലാണ് അന്വേഷണം വിജിലന്‍സിന് വിട്ട് നല്‍കുന്നത്. വിജിലന്‍സ് അന്വേഷണത്തെ വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര സ്വാഗതം ചെയ്‌തു.