ലൈഫ് മിഷന്‍; മുഖ്യമന്ത്രിക്കും എ.സി മൊയ്‌തീനുമെതിരെ പരാതിയുമായി അനില്‍ അക്കര

By News Desk, Malabar News
Anil Akkara MLA
Ajwa Travels

തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് തട്ടിപ്പില്‍ മുഖ്യമന്ത്രിക്കെതിരേ ആരോപണവുമായി എംഎല്‍എ അനില്‍ അക്കര. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി എ.സി മൊയ്‌തീനെയും പ്രതികളാക്കി കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ വടക്കാഞ്ചേരി പോലീസിന് പരാതി നല്‍കി.

ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണത്തില്‍ മുഖ്യമന്ത്രിയും എ.സി മൊയ്‌തീനും ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തുകയും തുടര്‍ന്ന് 9 കോടിയുടെ തട്ടിപ്പ് നടത്തിയെന്നും അനില്‍ ആരോപിച്ചു. ഇവര്‍ക്ക് പുറമേ സ്വപ്ന സുരേഷ്, ശിവശങ്കരന്‍, സരിത്, സന്ദീപ്, യു.വി ജോസ്, സന്തോഷ് ഈപ്പന്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് എതിരേ കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ നാല് യോഗങ്ങളുടെ വിവരങ്ങളും ഫ്ലാറ്റ് നിര്‍മാണത്തിന് റെഡ് ക്രസന്റ് യൂണിറ്റിനെ ചുമതലപ്പെടുത്തിയ രേഖകളും കാണാനില്ല. ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടോ എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കുന്നില്ല എന്നും അനില്‍ പറയുന്നു.

വിജിലന്‍സിന് ഉള്‍പ്പെടെ അനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അന്വേഷണം നടക്കാത്ത സാഹചര്യത്തിലാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. 24 മണിക്കൂറിനകം കേസെടുത്തില്ലെങ്കില്‍ മറ്റ് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അനില്‍ അക്കര കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE