കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു വീണ്ടും പോലീസിന് മുന്നിൽ ഹാജരായി. അസി.പോലീസ് കമ്മീഷണർ വൈ നിസാമുദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതത്. 39 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് വിജയ് ബാബു കൊച്ചിയിൽ മടങ്ങിയെത്തിയത്. വിമാനമിറങ്ങിയതിന് പിന്നാലെ ക്ഷേത്ര ദർശനം നടത്തിയ ശേഷം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നു.
ഒൻപതര മണിക്കൂർ ചോദ്യം ചെയ്‌ത ശേഷമാണ് വിജയ് ബാബുവിനെ വിട്ടയച്ചത്. ഇന്ന് വീണ്ടും ഹാജരാകണമെന്ന് നിർദ്ദേശിച്ചത് പ്രകാരമാണ് വിജയ് ബാബു വീണ്ടും എത്തിയത്. അതേസമയം, വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും അന്വേഷണത്തിലെ തുടർനടപടികൾ.
Most Read: പഴകിയ എണ്ണ പാക്കറ്റുകളിൽ എത്തുന്നതായി സംശയം; ഹോട്ടലുകളിൽ പരിശോധന







































