പഴകിയ എണ്ണ പാക്കറ്റുകളിൽ എത്തുന്നതായി സംശയം; ഹോട്ടലുകളിൽ പരിശോധന

By News Desk, Malabar News
Representational Image
Ajwa Travels

കണ്ണൂർ: ഹോട്ടലുകളിൽ ഒരിക്കൽ ഉപയോഗിച്ച പാചക എണ്ണ എന്താണ് ചെയ്യുന്നത്? ഏജൻസി വഴി ശേഖരിച്ച് ബയോഡീസലിന് (ജൈവ ഡീസൽ) വേണ്ടി തന്നെയാണോ പുനരുപയോഗിക്കുന്നത്? ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കിയതോടെ ഇക്കാര്യം മനസിലാക്കാൻ ഉദ്യോഗസ്‌ഥർ തട്ടുകട മുതൽ ഹോട്ടലുകളിൽ വരെ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. ഇതിനായി ജില്ലകളിൽ പ്രത്യേക പരിശോധനയാണ് നടക്കുന്നത്.

ഉപയോഗിച്ച എണ്ണ ഏത് ഏജൻസിക്ക് നൽകുന്നു. ഏജൻസി എത്ര രൂപ നൽകും, എത്ര അളവാണ് ശേഖരിക്കുന്നത് എന്നതടക്കമുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. കിലോയ്‌ക്ക് 40 രൂപ മുതൽ 60 രൂപ വരെ നൽകുന്നുണ്ട്. ബയോഡീസലിന് 85 രൂപയാണ് വില. ഹോട്ടൽ, ഫ്രൈഡ് ചിക്കൻ സ്‌ഥാപനങ്ങളിലാണ് എണ്ണ കൂടുതൽ ഉപയോഗിക്കുന്നതും ഉപയോഗിച്ചവ വിൽക്കുന്നതും. കുടുംബശ്രീ വഴി തട്ടുകടകളിൽ നിന്ന് ശേഖരിച്ച് ഏജൻസിക്ക് ഒന്നിച്ച് കൈമാറാനുള്ള സജ്‌ജീകരണവും നടക്കുന്നുണ്ട്.

ഉപയോഗിച്ച എണ്ണ ശേഖരിക്കുന്ന വിവിധ ഏജന്‍സികള്‍ സംസ്‌ഥാനത്തുണ്ട്. ഭൂരിഭാഗവും ജൈവ ഡീസല്‍ ഉണ്ടാക്കാനാണ് വാങ്ങുന്നത്. എന്നാല്‍, ഇവ ഭക്ഷ്യ എണ്ണയായി വീണ്ടും എത്തുന്നുണ്ടോ എന്നതാണ് സംശയം. ഇത് കണ്ടുപിടിക്കാനാണ് പരിശോധന. ഒരിക്കല്‍ ഉപയോഗിച്ച പാചക എണ്ണ വീണ്ടും വീണ്ടും ചൂടാക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്. എണ്ണ പുനരുപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഇത്തരം എണ്ണയിലുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ പലരോഗങ്ങളും പിടിപെടാം. കാൻസർ, അമിത ബിപി, ഹൃദ്രോഗം, കൊളസ്‌ട്രോൾ, അസിഡിറ്റി, നെഞ്ചെരിച്ചിൽ തുടങ്ങിയവ ഇത് മൂലമുണ്ടാകുന്ന രോഗങ്ങളാണ്.

Most Read: അമ്മക്കൊപ്പം വർക്ക് ഔട്ട് ചെയ്‌ത്‌ 5 മാസം പ്രായമായ കുഞ്ഞ്; ഹൃദയം കീഴടക്കുന്ന വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE