കൊച്ചി: ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയൻ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ആഗ്രഹമുണ്ടെങ്കില്‍ ആർക്കും ലോകസഞ്ചാരത്തിന് കഴിയും എന്ന് നിരവധി തവണ തെളിയിച്ചയാളാണ് ഇദ്ദേഹം.
ഭാര്യ മോഹനക്കൊപ്പം 26 രാജ്യങ്ങളാണ് വിജയൻ സഞ്ചരിച്ചത്. 16 വർഷം കൊണ്ടായിരുന്നു യാത്ര. മാമു, മായി എന്നിങ്ങനെയാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്.
2007ലായിരുന്നു ആദ്യവിദേശയാത്ര. ഈജിപ്‍തിലേക്കായിരുന്നു ഇത്. അവസാനമായി യാത്ര ചെയ്‌തത് റഷ്യയിലേക്കും.
ലോകരാജ്യങ്ങളില്‍ കറങ്ങിയ ദമ്പതികളുടെ യാത്രകള്‍ വിദേശ മാദ്ധ്യമങ്ങളിലും ഇടംപിടിച്ചതോടെ ആനന്ദ് മഹീന്ദ്ര, അമിതാഭ് ബച്ചന്‍, അനുപം ഖേര്‍, ശശി തരൂര്‍ എംപി തുടങ്ങി നിരവധി പ്രശസ്‌തരും സ്‌ഥാപനങ്ങളും ചെറുതും വലുതുമായ സ്‌പോണ്‍സര്‍ഷിപ്പുകളുമായി പ്രോൽസാഹിപ്പിച്ചു. റഷ്യന്‍യാത്രയും അത്തരമൊരു സ്‌പോണ്‍സര്‍ഷിപ്പിലാണ് നടന്നത്. റഷ്യൻ സന്ദർശനത്തിന് മുൻപായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടൽ സന്ദർശിച്ചിരുന്നു.
കൊച്ചി കടവന്ത്ര ഗാന്ധിനഗറിലാണ് ‘ശ്രീബാലാജി കോഫി ബാര്‍’ ദമ്പതികള്‍ നടത്തിയിരുന്നത്. ചേര്‍ത്തല സ്വദേശിയായ കെആര്‍ വിജയന്‍ എറണാകുളത്ത് എത്തിയത് 47 വര്‍ഷം മുന്‍പാണ് . ഇവിടെ ചായക്കട തുടങ്ങിയിട്ട് 27 വര്‍ഷമായി.
Most Read: വിജയ് സേതുപതിയെ അടിക്കുന്നവർക്ക് പാരിതോഷികം; ഹിന്ദു മക്കൾ കച്ചി നേതാവിനെതിരെ കേസ്