ചൊറിച്ചിൽ വന്നാൽ പിന്നെ അത് മാറും വരെ ചൊറിയുക തന്നെ വേണം, അല്ലാതെ അത് മാറില്ല. കൈ എത്താത്ത സ്ഥലത്താണ് ചൊറിയുന്നതെങ്കിൽ നമ്മൾ മനുഷ്യർ എന്ത് ചെയ്യും? അടുത്തുള്ള ആരോടെങ്കിലും ഒന്ന് ചൊറിഞ്ഞ് തരുമോ എന്ന് ചോദിക്കും.. അതിന് പറ്റാത്ത സാഹചര്യമാണെങ്കിൽ കയ്യിൽ കിട്ടുന്ന കമ്പോ വടിയോ വച്ച് ചൊറിയും… ഇനി പുറത്താണ് ചൊറിയുന്നതെങ്കിൽ ചുവരിലോ വാതിലിലോ മറ്റോ പുറം ഉറച്ച് ചൊറിച്ചിൽ മാറ്റാറുമുണ്ട്.
ഇതെല്ലാം മനുഷ്യരുടെ കാര്യമാണ്. നമുക്ക് ചൊറിച്ചിൽ മാറ്റാൻ പല വഴികളുമുണ്ട്… എന്നാൽ മൃഗങ്ങൾക്കോ? അവർ എങ്ങനെയാണ് ചൊറിച്ചിൽ മാറ്റുന്നത്? പല്ലുകൊണ്ട് കടിച്ചും കാലുകൾ കൊണ്ടും മറ്റുമാണ് അവർ ചൊറിയാറ്. ഇത് നായ, പൂച്ച പോലുള്ള മൃഗങ്ങളുടെ കാര്യമാണ്. ഇവയൊക്കെ ചൊറിയുന്നത് നാം കണ്ടിട്ടുമുണ്ട്.
എന്നാൽ ഒരു ആനക്ക് ചൊറിച്ചിൽ വന്നാൽ എന്ത് ചെയ്യും? എങ്ങനെ ആയിരിക്കും അവ ചൊറിയാറെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മൾ മനുഷ്യരെ പോലെ കൈ എത്താത്ത സ്ഥലത്ത് ചൊറിഞ്ഞാൽ കമ്പോ വടിയോ ഒന്നുമല്ല ആന എടുക്കുക, ഒരു മരം തന്നെ ഇതിനായി പിഴുതെടുത്തു എന്നുവരും… അത്തരമൊരു വീഡിയോ ആണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. ഒരു കാട്ടാന വഴിയരികിലെ ഒരു മരം തുമ്പിക്കൈ കൊണ്ട് മറിച്ച് വീഴ്ത്തുന്നത് വീഡിയോയിൽ കാണാം.
മരം വഴിയിലേക്ക് വീണതും ആന ഓടിച്ചെന്ന് മരത്തിൽ ഇരുന്ന് തന്റെ പിറകുവശം മരത്തിൽ ഉരക്കുന്നത് കാണാം. എവിടെ നിന്ന്, എപ്പോൾ ആണ് വീഡിയോ പകർത്തിയത് എന്ന് വ്യക്തമല്ല. എങ്കിലും നിരവധി പേരാണ് വീഡിയോ ഇതിനോടകം കണ്ടത്.
That must have been one heck of a itch. ???? pic.twitter.com/htBlL8HpPg
— Fred Schultz (@FredSchultz35) February 14, 2022
Most Read: രവീന്ദ്രന്റെ മനസിന് പത്തരമാറ്റ് തിളക്കം