രവീന്ദ്രന്റെ മനസിന് പത്തരമാറ്റ് തിളക്കം

By Desk Reporter, Malabar News
Raveendran's mind shines tenfold
കളഞ്ഞുകിട്ടിയ സ്വർണമാല മിഡറ്റ് കോളേജിലെ വിദ്യാർഥിനിക്ക് ഓട്ടോഡ്രൈവർ സി രവീന്ദ്രൻ കൈമാറുന്നു
Ajwa Travels

കോഴിക്കോട്: പത്തരമാറ്റ് തിളക്കമുണ്ട് കോഴിക്കോട് വടകരയിലെ ഓട്ടോ ഡ്രൈവർ സി രവീന്ദ്രന്റെ മനസിനും ചിന്തക്കും. ഓട്ടോറിക്ഷയിൽ ആരോ മറന്നുവെച്ച സ്വർണമാലയുടെ ഉടമസ്‌ഥരെ കണ്ടെത്താൻ ഒരു ദിവസം മുഴുവൻ രവീന്ദ്രൻ തിരഞ്ഞു. ഓട്ടോക്ക് പുറകിൽ ‘ഒരു മാല കളഞ്ഞുകിട്ടിയിട്ടുണ്ട്, അടയാളം പറഞ്ഞാൽ തരുന്നതായിരിക്കും…’ എന്ന നോട്ടീസും പതിച്ചായിരുന്നു രവീന്ദ്രന്റെ ഓട്ടം.

തിരച്ചിലിനൊടുവിൽ പിറ്റേന്ന് രാവിലെ ഉടമസ്‌ഥയായ വടകര മിഡറ്റ് കോളേജ് വിദ്യാർഥിനിയെ കോളേജിൽ പോയി കണ്ടെത്തി മാല തിരിച്ചേൽപ്പിച്ചു. ഉടമസ്‌ഥയെ കണ്ടെത്താൻ രവീന്ദ്രൻ കാണിച്ച ശ്രമങ്ങളെ നിറഞ്ഞ മനസോടെ കോളേജും വിദ്യാർഥികളുമെല്ലാം അഭിനന്ദിച്ചു. കാഷ് അവാർഡും ഉപഹാരവും നൽകിയാണ് കോളേജ് രവീന്ദ്രനെ യാത്രയാക്കിയത്.

ബുധനാഴ്‌ച രാവിലെയാണ് പാക്കയിൽ സ്വദേശിയായ രവീന്ദ്രന് ഓട്ടോയിൽനിന്ന് സ്വർണമാല കളഞ്ഞു കിട്ടുന്നത്. ഉച്ചഭക്ഷണത്തിന് വീട്ടിൽ എത്തിയപ്പോൾ മാല കഴുകി വൃത്തിയാക്കി ഒരു ജ്വല്ലറിയിൽ കാണിച്ച് സ്വർണാഭരണം തന്നെയാണെന്ന് ഉറപ്പുവരുത്തി. തുടർന്ന് വെള്ളക്കടലാസിൽ മാല കളഞ്ഞു കിട്ടിയിട്ടുണ്ടെന്നെഴുതി ഓട്ടോയുടെ പിറകിൽ പതിച്ചു. എന്നാൽ വൈകിട്ട് വരെ ഓടിയിട്ടും ഒരു പ്രതികരണവും വന്നില്ല. രാത്രി വീട്ടിലെത്തി രാവിലെ മുതൽ ഓട്ടോറിക്ഷയിൽ കയറിയവരെ ഓർത്തെടുത്തു.

അപ്പോഴാണ് രാവിലെ മേപ്പയിലെ മിഡറ്റ് കോളേജിലെ വിദ്യാർഥികളെ കോളേജിൽ കൊണ്ടുപോയി വിട്ടത് ഓർമവന്നത്. അങ്ങനെ വ്യാഴാഴ്‌ച രാവിലെ കോളേജിലെത്തി അന്വേഷിച്ചപ്പോൾ ഒന്നാംവർഷ ബികോം ബിരുദ വിദ്യാർഥിനി ആദിത്യയുടെ മാല നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് വിവരം കിട്ടി. പരിശോധനയിൽ അതേ മാലയാണെന്ന് ഉറപ്പായതോടെ രവീന്ദ്രൻ കുട്ടികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ മാല കൈമാറി.

പ്രിൻസിപ്പൽ സുനിൽകുമാർ കോട്ടപ്പള്ളി ഉപഹാരവും മാനേജർ അനിൽകുമാർ മംഗലാട് കാഷ് അവാർഡും നൽകി. പിപി നിഷാദ്, ദിൽജിത്ത് മണിയൂർ, ബവിത, അനിൽ ഓർക്കാട്ടേരി, നിധിൻ എന്നിവർ പങ്കെടുത്തു.

Most Read:  പ്രായം 80, ഓർമശക്‌തി ഗംഭീരം; കശ്‌മീരി മുത്തശ്ശിയുടെ ഇംഗ്ളീഷിന് കയ്യടിച്ച് സോഷ്യൽ മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE