തിരുവനന്തപുരം: വിഷു സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. നാളെമുതൽ സ്‌പെഷ്യൽ സർവീസുകൾ തുടങ്ങും. ചെന്നൈ എഗ്‌മൂർ- തിരുവനന്തപുരം നോർത്ത് (06115) സ്‌പെഷ്യൽ നാളെ രാത്രി 11.55ന് ചെന്നൈ എഗ്‌മൂറിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകീട്ട് ആറിന് തിരുവനന്തപുരം നോർത്തിൽ എത്തും.
മടക്ക ട്രെയിൻ (06116) 15ന് 3.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.45ന് ചെന്നൈയിലെത്തും. കേരളത്തിലെ സ്‌റ്റോപ്പുകൾ- പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം.
മംഗളൂരു ജങ്ഷൻ- തിരുവനന്തപുരം നോർത്ത് (06041) സ്‌പെഷ്യൽ 11ന് വൈകീട്ട് ആറിന് പുറപ്പെട്ട് പിറ്റേന്നരാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിൻ (06042) 12ന് രാവിലെ 8.30ന് പുറപ്പെട്ട് രാത്രി 8.45ന് മംഗളൂരുവിൽ എത്തും.
സ്‌റ്റോപ്പുകൾ- കാസർഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം. (കോച്ചുകൾ- സെക്കൻഡ് എസി-2, തേഡ് എസി-2, സ്ളീപ്പർ-10, ജനറൽ-4)
ചെന്നൈ സെൻട്രൽ- കൊല്ലം (06119) സ്‌പെഷ്യൽ 15ന് ഉച്ചകഴിഞ്ഞ് 3.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55ന് കൊല്ലത്ത് എത്തും. മടക്ക ട്രെയിൻ (06120) 16ന് രാവിലെ 10.40ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30ന് ചെന്നൈയിലെത്തും. കോട്ടയത്തും ചങ്ങനാശേരിയിലും സ്‌റ്റോപ്പുണ്ട്.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം








































