കൊച്ചി: വിസ്മയ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ ഹരജി നൽകി. സ്ത്രീധനപീഡന മരണകുറ്റം നിലനിൽക്കില്ലെന്ന് കിരൺ കുമാറിന്റെ ഹരജിയിൽ പറയുന്നു.
കേസിലെ അന്വേഷണം നിർത്തിവെക്കണമെന്നും പ്രതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ കിരൺ കുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ശാസ്താംകോട്ട ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതോടെ കിരൺ കുമാർ ജുഡീഷ്യല്‍ കസ്റ്റഡിയിൽ തുടരുകയാണ്.
Also Read: രാജ്യദ്രോഹക്കേസ്; പോലീസ് സംഘം ഐഷയെ കൊച്ചിയിൽ ചോദ്യം ചെയ്യുന്നു






































