മലപ്പുറം: പാലേമാട് കോളേജ് വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് നടുറോഡിൽ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിന്റെ ബാക്കിയാണ് ഇന്ന് നടന്നത്. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. പാലേമാട് ശ്രീ വിവേകാനന്ദ കോളേജിലെ വിദ്യാർഥികളാണ് ഏറ്റുമുട്ടിയത്. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
എന്നാൽ വിദ്യാർഥികളെയും കോളേജ് അധികൃതരെയും വിളിച്ചു വരുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇവർക്ക് പറയാനുള്ളത് കേട്ട ശേഷം സംഭവത്തിൽ നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.
Most Read: ‘മുഖ്യ സാമ്പത്തിക ജ്യോതിഷിയെ നിയമിക്കൂ’; എൻ സീതാരാമനെ പരിഹസിച്ച് പി ചിദംബരം






































