‘മുഖ്യ സാമ്പത്തിക ജ്യോതിഷിയെ നിയമിക്കൂ’; എൻ സീതാരാമനെ പരിഹസിച്ച് പി ചിദംബരം

By Desk Reporter, Malabar News
'Appoint Chief Financial Astrologer'; P Chidambaram mocks N Sitharaman
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമനെതിരെ രൂക്ഷ വിമർശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. സ്വന്തം കഴിവിലും ഉപദേശികളുടെ കഴിവിലും വിശ്വാസമില്ലാത്ത മന്ത്രി, ഗ്രഹങ്ങളെ ആശ്രയിക്കുകയാണെന്നും അവര്‍ ഒരു സാമ്പത്തിക ജ്യോതിഷിയെ നിയമിക്കുന്നത് നന്നാകുമെന്നുമാണ് ചിദംബരത്തിന്റെ പരിഹാസം.

സ്‌പേസ് ടെലിസ്‌കോപ്പുമായി ബന്ധപ്പെട്ട് നിർമലാ സീതാരാമന്‍ കഴിഞ്ഞ ദിവസം ചെയ്‌ത ട്വീറ്റിന് മറുപടിയുമായാണ് ചിദംബരം രംഗത്തുവന്നത്. പണപ്പെരുപ്പം 7.01 ശതമാനവും തൊഴിലില്ലായ്‌മ 7.8 ശതമാനവും രേഖപ്പെടുത്തിയ സന്ദര്‍ഭത്തില്‍ ധനകാര്യ മന്ത്രി ഗ്രഹങ്ങളുടെ ചിത്രം ട്വീറ്റ് ചെയ്‌തതില്‍ ഞങ്ങള്‍ക്ക് അൽഭുതമില്ലെന്നാണ് ചിദംബരത്തിന്റെ ട്വീറ്റ്.

മന്ത്രി ഒരു ‘മുഖ്യ സാമ്പത്തിക ജ്യോതിഷി’യെ നിയമിക്കുന്നതാണ് നല്ലതെന്നും ചിദംബരം പറഞ്ഞു. നേരത്തെ മന്ത്രിക്കെതിരെ കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു. തകര്‍ന്ന് കിടക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ശക്‌തിപ്പെടുത്തുന്നതിനേക്കാള്‍ മന്ത്രിക്ക് താൽപര്യം യുറാനസ്, പ്ളൂട്ടോ എന്നീ ഗ്രങ്ങളിൽ ഒക്കെയാണെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്.

Most Read:  എസ്എഫ്ഐ നേതാവിന് എതിരായ കേസ്; അട്ടിമറി ആരോപിച്ച് യൂത്ത് കോൺഗ്രസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE