തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഇച്‌ഛാശക്‌തിയുടെ പ്രതീകമാണെന്ന് പ്രതിപക്ഷ വിഡി സതീശൻ. വിഴിഞ്ഞം 6000 കോടിയുടെ റിയൽ എസ്‌റ്റേറ്റ് അഴിമതിയാണെന്നും പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്നും അന്ന് ഉമ്മൻചാണ്ടിയുടെയും യുഡിഎഫിനെയും അപഹസിച്ചവർ ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നുവെന്നും സതീശൻ സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു.
കടൽക്കൊള്ള എന്നാണ് പാർട്ടി മുഖപത്രം അന്നെഴുതിയത്. വിഴിഞ്ഞം യുഡിഎഫിന്റെ കുഞ്ഞാണ്. അത് യാഥാർഥ്യമാക്കിയത് ഉമ്മൻചാണ്ടിയാണ്. ഓർമകളെ ആട്ടിപ്പായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരുമുണ്ട്. അവർക്ക് വേണ്ടി ഇത് ഇവിടെ കിടന്നോട്ടെ എന്ന് കുറിച്ച സതീശൻ, പദ്ധതി സംബന്ധിച്ച വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
കപ്പൽ കമ്പനിയായ മെസ്‌കിന്റെ ചാറ്റേഡ് മദർഷിപ്പായ സാൻഫെർണാണ്ടോയാണ് ഇന്ന് രാവിലെ വിഴിഞ്ഞം തീരമണഞ്ഞത്. വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ സ്വീകരിച്ചു. ചെണ്ടകൊട്ടിയും ദേശീയപതാക വീശിയുമാണ് പ്രദേശവാസികൾ കപ്പലിനെ സ്വീകരിച്ചു. ചെണ്ടകൊട്ടിയും ദേശീയപതാക വീശിയുമാണ് പ്രദേശവാസികൾ കപ്പലിനെ സ്വീകരിച്ചത്. മദർഷിപ്പിന്റെ നിയന്ത്രണം തുറമുഖത്തിന്റെ ക്യാപ്റ്റൻ ഏറ്റെടുത്തു.
നാളെയാണ് സർക്കാരിന്റെ നേതൃത്വത്തിൽ കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കുന്നത്. ചടങ്ങിൽ വിശിഷ്‌ടാതിഥിയായി കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യുന്ന ചടങ്ങിൽ മന്ത്രി വിഎൻ വാസവൻ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്‌ഥരും ഉൾപ്പെടുന്ന സംഘം ആദ്യ ചരക്ക് കപ്പലിന് സ്വീകരണം നൽകും.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി