തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ പേരിൽ പ്രചരിച്ച ശബ്‌ദരേഖ സംബന്ധിച്ച് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും. സ്വപ്‌നയുടെ മൊഴിയെടുക്കാൻ ജയിൽ മേധാവിയുടെ അനുമതി തേടും. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയെ കുടുക്കാൻ അന്വേഷണ സംഘം പ്രേരിപ്പിക്കുന്നു എന്ന തരത്തിൽ ഉള്ളതായിരുന്നു സ്വപ്‌നയുടെ പേരിൽ പുറത്തുവന്ന ശബ്‌ദസന്ദേശം. ഇതിലെ ശബ്‌ദം തന്റേത് തന്നെയാണെന്ന് ആദ്യം സമ്മതിച്ച സ്വപ്‌ന പിന്നീട് നിലപാട് മാറ്റി. പ്രചരിച്ച ശബ്‌ദസന്ദേശം തന്റേതാണെന്ന് പൂർണമായി ഉറപ്പില്ലെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു.
അതേസമയം, ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള പ്രതിയായതിനാൽ സ്വപ്‌നയുടെ മൊഴിയെടുക്കാൻ ജയില്‍ വകുപ്പോ അന്വേഷണ സംഘമോ കോടതിയില്‍ നിന്നും അനുമതി വാങ്ങണം. സ്വപ്‍നയെ സന്ദര്‍ശിച്ച ബന്ധുക്കളെയും, ജയില്‍ അധികൃതരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. മൊഴിയെടുപ്പ് പൂര്‍ത്തിയായ ശേഷം ക്രൈംബ്രാഞ്ച് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലായിരിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) തുടര്‍ നടപടികളിലേക്ക് കടക്കുക. അതീവ രഹസ്യമായി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാണ് പ്രത്യേക സംഘത്തിന് നൽകിയിരിക്കുന്ന നിർദേശം.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് എതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ശബ്‌ദരേഖ പ്രചരിച്ച സംഭവം അന്വേഷിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ജയില്‍ മേധാവിയോട് അഭ്യര്‍ഥിച്ചിരുന്നു.
ഇക്കാര്യം ജയില്‍ മേധാവി സംസ്‌ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഥമിക അന്വേഷണം നടത്താന്‍ സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്.
Also Read: കെഎസ്ആര്‍ടിസി ആശുപത്രി സ്‌പെഷ്യല്‍ സൂപ്പര്‍ഫാസ്‌റ്റിന് തുടക്കമായി