കൊച്ചി: അർബുദ രോഗ വിദഗ്‌ധൻ ഡോ. വിപി ഗംഗാധരന് കത്തിലൂടെ വധഭീഷണി. ബ്ളഡ് മണിയായി 8.25 ലക്ഷം രൂപ നൽകണമെന്നും ഇല്ലെങ്കിൽ കൊലപ്പെടുത്തുമെന്നുമാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. മുംബൈയിലെ ‘സിറ്റിസൺസ് ഫോർ ജസ്‌റ്റിസ്’ എന്ന പേരിലാണ് ഭീഷണിക്കത്ത് വന്നിരിക്കുന്നത്.
തപാൽ വഴി മേയ് 17ന് ലഭിച്ച കത്തിന്റെ അടിസ്‌ഥാനത്തിൽ ഡോ. ഗംഗാധരൻ മരട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ലിങ്ക് അല്ലെങ്കിൽ ക്യൂആർ കോഡ് വഴി ബിറ്റ് കോയിൻ ആയി പണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഡോക്‌ടറുടെ ചികിൽസാ പിഴവുമൂലം ഒരു പെൺകുട്ടി മരിക്കാനിടയായെന്നും തുടർന്ന് അവളുടെ അമ്മ ആത്‍മഹത്യ ചെയ്‌തെന്നുമാണ് കത്തിൽ പറയുന്നത്. നീതി തേടി പെൺകുട്ടിയുടെ പിതാവ് തങ്ങളെ സമീപിച്ചത് പ്രകാരമാണ് ഇടപെടലെന്നും പണം നൽകാതിരുന്നാൽ ഡോക്‌ടറുടെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലാക്കുമെന്നും കത്തിൽ ഭീഷണിപ്പെടുത്തുന്നുണ്ട്.
വധഭീഷണി, പണം തട്ടിയെടുക്കാൻ ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് മരട് പോലീസ് കേസെടുത്തിയിരിക്കുന്നത്. തപാൽ വകുപ്പുമായി ചേർന്നാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
Most Read| ‘ഇനി ഒറ്റയ്‌ക്ക് മുന്നോട്ട്’; ഇന്ത്യാ സഖ്യം ഉപേക്ഷിച്ച് ആംആദ്‌മി പാർട്ടി