കൊച്ചി: വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്നുകൊടുത്ത സംഭവത്തിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. വി ഫോർ കേരള നേതാവ് നിപുൺ ചെറിയാനാണ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. വി ഫോർ കേരള ക്യാംമ്പയിൻ കൺട്രോളറാണ് നിപുൺ ചെറിയാൻ.
ഉൽഘാടനത്തിന് മുൻപേ വൈറ്റില പാലത്തിലൂടെ അനധികൃതമായി വാഹനം കടത്തിവിട്ട കേസിൽ ഇതുവരെ 7 വി ഫോർ കേരള പ്രവർത്തകരാണ് അറസ്‌റ്റിലായത്. പൊതുമുതൽ നശിപ്പിക്കുക, സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ സംഘടിപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
പാലത്തിലൂടെ വാഹനം കടത്തിവിട്ടതിനെ തുടർന്നുണ്ടായ നാശനഷ്‍ടങ്ങളുടെ കണക്ക് ഹാജരാക്കാൻ കേസ് അന്വേഷിക്കുന്ന മരട് പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രവർത്തകരുടെ അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്നായിരുന്നു വി ഫോർ കേരളയുടെ മറുപടി.
Read also: ബജറ്റ് നിരാശാജനകം, റോഡ് അല്ലാതെ കേരളത്തിന് മറ്റൊന്നുമില്ല; ചെന്നിത്തല