കൊച്ചിയിൽ നിപുൺ ചെറിയാൻ വി ഫോർ പീപ്പിൾസ് സ്‌ഥാനാർഥി

By Staff Reporter, Malabar News
Nipun Cherian
നിപുൺ ചെറിയാൻ
Ajwa Travels

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപേ കൊച്ചി മണ്ഡലത്തില്‍ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് വിഫോർ പീപ്പിൾസ് പാർട്ടി. വി ഫോർ കേരളയുടെ ക്യാംപെയിൻ കോ–ഓർഡിനേറ്റർ നിപുൺ ചെറിയാനായിരിക്കും കൊച്ചിയിലെ സ്ഥാനാര്‍ഥി. ഉൽഘാടനത്തിന് മുൻപേ വൈറ്റില മേൽപ്പാലം തുറന്ന് കൊടുത്ത സംഭവത്തിലൂടെ വിവാദങ്ങളിൽ ഇടം നേടിയ വ്യക്‌തിയാണ്‌ നിപുൺ ചെറിയാൻ.

വിഫോർ കൊച്ചി എന്ന പേരില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ കാഴ്‌ച വച്ച മികച്ച പ്രകടനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവർ പുതിയ പാർട്ടി രൂപീകരിച്ച് മൽസര രംഗത്തേക്ക് ഇറങ്ങുന്നത്. മറ്റ് പാർട്ടികൾ സ്‌ഥാനാർഥി ചർച്ചകൾ ആരംഭിക്കാൻ ഇരിക്കെയാണ് വി ഫോർ പീപ്പിൾസ് പാർട്ടി നിപുൺ ചെറിയാന്റെ സ്‌ഥാനാർഥിത്വം നേരത്തെ പ്രഖ്യാപിച്ചത്.

കൊച്ചി മണ്ഡലത്തിന്‍റെ ഭാഗമായ കോര്‍പറേഷന്‍ ഡിവിഷനുകളില്‍ പതിമൂന്ന് ശതമാനത്തിലധികം വോട്ടാണ് സംഘടന നേടിയത്. ഇതേ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് അവർ. കൊച്ചിക്ക് പുറമേ എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലും മല്‍സരിക്കുമെന്ന് വിഫോർ പീപ്പിൾസ് പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. സമാന ചിന്താഗതിയുള്ള സംഘടനകളുമായി ചേര്‍ന്ന് കേരളമൊട്ടാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അവർ പറയുന്നു.

Read Also: എല്‍ഡിഎഫ് വിടണമെന്ന് മാണി സി കാപ്പന്‍; എന്‍സിപിയില്‍ ആഭ്യന്തര കലഹം രൂക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE