എല്‍ഡിഎഫ് വിടണമെന്ന് മാണി സി കാപ്പന്‍; എന്‍സിപിയില്‍ ആഭ്യന്തര കലഹം രൂക്ഷം

By Staff Reporter, Malabar News
mani c kappan
മാണി സി കാപ്പൻ
Ajwa Travels

തിരുവനന്തപുരം: എന്‍സിപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. എല്‍ഡിഎഫ് വിടണമെന്ന ആവശ്യവുമായി മാണി സി കാപ്പന്‍ രംഗത്തെത്തി. പ്രഭുല്‍ പട്ടേലിനെ കാപ്പൻ ആവശ്യം അറിയിച്ചു. സംസ്‌ഥാന സെക്രട്ടറി ടിപി പീതാംബരനും ഇതേ നിലപാടിലാണ്.

അതേസമയം പ്രഭുല്‍ പട്ടേലും ശരദ് പവാറുമായി എകെ ശശീന്ദ്രന്‍ ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തും.

എല്‍ഡിഎഫിന്റെ അവഗണന സഹിച്ച് ഇനിയും ഇടത് മുന്നണിയില്‍ തുടരേണ്ട ആവശ്യമില്ലെന്നാണ് മാണി സി കാപ്പന്റെ നിലപാട്. എത്രയും വേഗം യുഡിഎഫിലേക്ക് ചേക്കേറണമെന്നാണ് മാണി സി കാപ്പൻ പറയുന്നത്.

എന്നാൽ എന്‍സിപിയില്‍ സമവായ ശ്രമത്തിനാണ് ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ശ്രമിക്കുന്നത്. സംസ്‌ഥാന നേതൃത്വത്തെ അദ്ദേഹം ഡെല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

Read Also: ബജറ്റ് രാജ്യത്തിന് വേണ്ടിയാകണം, തിരഞ്ഞെടുപ്പിനല്ല; മഹാരാഷ്‌ട്ര മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE