കീവ്: റഷ്യന്‍ അധിനിവേശവും അതിനെതിരെയുള്ള യുക്രൈനിന്റെ ചെറുത്ത് നിൽപ്പും തുടരുന്നതിനിടെ യുക്രൈന്‍ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി ഇന്ന് യുഎസ് സെനറ്റിനെ അഭിസംബോധന ചെയ്യും. സൂം ആപ്പ് വഴിയാകും സെലെൻസ്‌കി സെനറ്റ് അംഗങ്ങളോട് സംസാരിക്കുക.
യുദ്ധം കടുക്കുന്ന പശ്‌ചാത്തലത്തില്‍ യുഎസ് ജനപ്രതിനിധികള്‍ പ്രസിഡണ്ട് ജോ ബൈഡനോട് റഷ്യക്ക് എതിരെ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അസംസ്‌കൃക എണ്ണ ഇറക്കുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തണം എന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങളാണ് ജനപ്രതിനിധികള്‍ മുന്നോട്ടുവെച്ചത്.
ബൈഡന്‍ കൂടുതല്‍ ശക്‌തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ സമ്മർദ്ദം ചെലുത്തുന്ന പശ്‌ചാത്തലത്തിലാണ് സെലെൻസ്‌കി സെനറ്റിനെ അഭിസംബോധന ചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്.
അതേസമയം, വ്യോമനിരോധന മേഖല പ്രഖ്യാപിക്കാത്ത നാറ്റോ സഖ്യത്തിനെതിരെ കടുത്ത വിമർശനവുമായി യുക്രൈൻ രംഗത്ത് വന്നു. റഷ്യയുടെ വ്യോമാക്രമണത്തിന് നാറ്റോ പച്ചക്കൊടി കാണിക്കുന്നുവെന്ന് പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി ആരോപിച്ചു. യുക്രൈനിൽ ആളുകള്‍ കൊല്ലപ്പെടാനുള്ള കാരണം നാറ്റോ രാജ്യങ്ങളുടെ ഏകോപനമില്ലായ്‌മ ആണെന്നും സെലെൻസ്‌കി പറഞ്ഞു. എന്നാല്‍ യുക്രൈൻ ആവശ്യം നാറ്റോ തള്ളിയത് യുദ്ധം വ്യാപിക്കുമെന്ന വിലയിരുത്തലിലാണ് എന്നാണ് സൂചന.
Most Read: എംഎസ്എഫ് മുൻ വൈസ് പ്രസിഡണ്ട് പിപി ഷൈജലിന് കാരണം കാണിക്കൽ നോട്ടീസ്









































