വയനാട്: ജില്ലയിലെ ആദ്യകാല ടൂറിസ്റ്റ് കേന്ദ്രമായ കർളാട് വീണ്ടും ആകർഷണമാകുന്നു. നവീകരണം നടത്തി മുഖം മിനുക്കിയ കർളാട് തടാകത്തിലേക്ക് ഇപ്പോൾ സഞ്ചാരികളുടെ ഒഴുക്കാണ്. കാലങ്ങളായി അവഗണന നേരിടുന്ന ഈ വിനോദസഞ്ചാര കേന്ദ്രം പരിമിതികൾ മറികടക്കാനുള്ള ശ്രമത്തിലാണ്. മഴക്കാലത്തും വേനൽക്കാലത്തും ഒരേപോലെ സഞ്ചാരികൾക്ക് ആസ്വദിക്കാവുന്ന വയനാട്ടിലെ ചുരുക്കം ചില വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് കർളാട്.
സിപ് ലൈനും ബോട്ടിങ്ങും കായാക്കിങ്ങുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. 500 മീറ്റർ ഉയരത്തിലും 250 മീറ്റർ നീളത്തിലുമാണ് തടാകത്തിന് കുറുകെയുള്ള റോപ് വേ നിർമിച്ചിരിക്കുന്നത്. ഒരു ദിവസത്തെ സന്ദർശനം എന്നതിലുപരി സഞ്ചാരികൾക്ക് ഒന്നോ രണ്ടോ ദിവസം താമസിച്ച് തടാകത്തിന്റെ സൗന്ദര്യവും സാഹസിക വിനോദങ്ങളുമെല്ലാം വേണ്ടുവോളം ആസ്വദിക്കാനുള്ള സൗകര്യവും ഇവിടെ ഉണ്ട്.
നിലവിൽ തടാകത്തിന് ചുറ്റിലുമായി കൽമണ്ഡപങ്ങൾ സ്ഥാപിക്കുന്നുണ്ട്. പ്രദേശത്തെ പച്ചപ്പ് നിലനിർത്തിയുള്ള സൗന്ദര്യവൽക്കരണത്തിനാണ് ഇപ്പോൾ പ്രാമുഖ്യം കൊടുക്കുന്നത്. കേന്ദ്രത്തിൽ മറ്റുപല പദ്ധതികളും അധികൃതർ ആസൂത്രണം ചെയ്യുന്നുണ്ട്. നിലവിൽ പ്രാദേശിക സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചത് കർളാടിന് പുത്തൻ പ്രതീക്ഷയേകുകയാണ്.
Most Read: ചക്രസ്തംഭന സമരത്തിൽ പങ്കെടുത്തില്ല; പിന്തുണ പറയാതെ ഒഴിഞ്ഞുമാറി വിഡി സതീശൻ





































